scorecardresearch

ശ്രദ്ധിക്കണ്ടേ അമ്പാനേ; ഞാനങ് ഇല്ലാണ്ടായി! ഇതാ പുതിയ യൂണിവേഴ്സ്

Harisankar Viral Video: സംസാരിക്കാനും പാടാനുമെല്ലാമായി ക്ഷണിക്കുന്നതിന് മുൻപ് സാറേ എന്ന് വിളിക്കണോ? ചേട്ടാ എന്ന് വിളിച്ചോട്ടെ എന്നെല്ലാം ചോദിക്കുന്നുണ്ട്

Harisankar Viral Video: സംസാരിക്കാനും പാടാനുമെല്ലാമായി ക്ഷണിക്കുന്നതിന് മുൻപ് സാറേ എന്ന് വിളിക്കണോ? ചേട്ടാ എന്ന് വിളിച്ചോട്ടെ എന്നെല്ലാം ചോദിക്കുന്നുണ്ട്

author-image
Trends Desk
New Update
Harisankar Viral Video

Screengrab

'ചമ്മിപ്പോയല്ലോ?' മറ്റുള്ളവരെ കളിയാക്കാൻ നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് ഇത്. ചമ്മലുകളുടെ വലിപ്പം ഏറിയും കുറഞ്ഞും വരുമ്പോൾ അത് പലരേയും മാനസികമായി വല്ലാതെ ബാധിക്കാറുമുണ്ട്. എന്നാൽ ഈ ചമ്മലുകളെന്ന് പറയപ്പെടുന്നവയൊന്നും ഒരു വിഷയമേയല്ല എന്ന ബോധ്യം നമ്മുടെ സമൂഹത്തിൽ ചെറുതായെങ്കിലും മുളപൊട്ടുന്നുണ്ട്. അത് വ്യക്തമാക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

Advertisment

വേദിയിലിരിക്കുന്ന ഗായകൻ ഹരിശങ്കറിനെ സംസാരിക്കാനായി ക്ഷണിക്കുന്നതാണ് രംഗം. റെക്സി മോൾ മാത്യു ഹരിശങ്കറിനെ സംസാരിക്കാനും പാടാനുമെല്ലാമായി ക്ഷണിക്കുന്നതിന് മുൻപ് സാറേ എന്ന് വിളിക്കണോ? ചേട്ടാ എന്ന് വിളിച്ചോട്ടെ എന്നെല്ലാം ചോദിക്കുന്നുണ്ട്. വിളിച്ചോളൂ എന്ന് ഹരിശങ്കർ ചിരിയോടെ മറുപടിയും നൽകി. 

Also Read: 'നമ്മൾ ഇവിടെ കൃഷി ചെയ്യുമ്പോൾ കണ്ടതാ... എന്തോ ഒരു അനക്കം, നോക്കിയപ്പോഴോ;' വീഡിയോ

Advertisment

പിന്നാലെ റെക്സി പറയുന്നത് മൈക്ക് ഹരിശങ്കറിന് കൈമാറുന്നു എന്നാണ്. എന്നാൽ മൈക്ക് കൈമാറാൻ പോകുമ്പോഴാണ് ഹരിശങ്കറിന്റെ കയ്യിൽ മറ്റൊരു മൈക്ക് ഉണ്ടെന്ന് കണ്ടത്. ഇതിനോട് റെക്സി പ്രതികരിക്കുന്ന വിധമാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. 

Also Read: 'ആണായി പോയില്ലേ, സഹിച്ചല്ലേ പറ്റൂ; ഇനി പെണ്ണിന്റെ വീട്ടുപണിയും കുട്ടികളുടെ കാര്യങ്ങളുമെല്ലാം നോക്കണം'; വീഡിയോ

'ന്യൂ യൂണിവേഴ്സ് അൺലോക്ക്ഡ്' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്. 60 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടു. നിരവധി ക്യാമറകൾക്കും ആളുകൾക്കും മുൻപിൽ ഇങ്ങനെയൊരു സംഭവം വരുമ്പോൾ ആരുമൊന്ന് പകച്ചുപോയെക്കാം എങ്കിലും ഇദ്ദേഹം അത് നല്ല കൂളായി എടുത്തു. 

Also Read: ആഞ്ഞ് ചാടിയ പാമ്പിന്റെ തല വായിലാക്കി; പൂച്ച സാറിന്റെ കിടിലൻ ഫൈറ്റ്

"എന്നെ ട്രോളാൻ എനിക്ക് വേറെ ആരുടേയും ആവശ്യം ഇല്ല... ശ്രദ്ധിക്കണ്ടേ അമ്പാനെ എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വൈറലായ വിഡിയോയ്ക്കടിയിൽ വരുന്നത്. 

Read More; 'നിന്റെ ഭാര്യ വ്യത്യസ്തയാണെന്ന് തോന്നുന്നുണ്ടോ?' ആ ചിന്ത തെറ്റാണെന്ന് ധോണി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: