scorecardresearch

പൂച്ച എന്നാ സുമ്മാവാ! കണ്ടില്ലേ ആ വരവ്? നോവിച്ച് വിടാതിരിക്കുക!

AI cat and Snake viral video: പൂച്ചയ്ക്ക് കടുവയും കരടിയും മാത്രമല്ല സുഹൃത്തുക്കളായുള്ളത്. ഒരു കൂറ്റൻ പാമ്പും പൂച്ചയുടെ കൂട്ടുകാരനാണ്. തന്നെ ഓടിച്ചുവിട്ട വീട്ടുടമസ്ഥയെ നേരിടാൻ പാമ്പിന്റെ പുറത്തിരുന്നാണ് പൂച്ചയുടെ വരവ്

AI cat and Snake viral video: പൂച്ചയ്ക്ക് കടുവയും കരടിയും മാത്രമല്ല സുഹൃത്തുക്കളായുള്ളത്. ഒരു കൂറ്റൻ പാമ്പും പൂച്ചയുടെ കൂട്ടുകാരനാണ്. തന്നെ ഓടിച്ചുവിട്ട വീട്ടുടമസ്ഥയെ നേരിടാൻ പാമ്പിന്റെ പുറത്തിരുന്നാണ് പൂച്ചയുടെ വരവ്

author-image
Trends Desk
New Update
AI Cat and Snake Video

Screengrab

AI Viral Video: ആരും കാണാതെ അടുക്കളയിൽ കയറി പാലോ മീനോ മറ്റ് ഭക്ഷണങ്ങളോ പൂച്ചകൾ കഴിക്കാൻ ശ്രമിച്ചാൽ നിങ്ങൾ എങ്ങനെയാവും പ്രതികരിക്കുക? പൊതുവെ സംഭവിക്കുക  ഒരു അടി കൊടുത്ത് പൂച്ചയെ ഓടിക്കും, അല്ലേ? എന്നാൽ ഈ വീഡിയോ കണ്ടിട്ട് ഇനി പൂച്ചകളെ ആട്ടിയോടിക്കണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടി വരും... 

Advertisment

പൂച്ച സാറിന് കടുവയും കരടിയും മാത്രമല്ല സുഹൃത്തുക്കളായുള്ളത്. ഒരു കൂറ്റൻ പാമ്പും പൂച്ച സാറിന്റെ അടുത്ത കൂട്ടുകാരനാണ്. ഇത്തവണ തന്നെ ഓടിച്ചുവിട്ട വീട്ടുടമസ്ഥയെ നേരിടാൻ ഈ പാമ്പിന്റെ പുറത്തിരുന്നാണ് പൂച്ച സാറിന്റെ വരവ്. ഈ എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

Also Read: ആഹാ, സുഖനിദ്ര! ഓന്ത് അണ്ണൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്!

അടുക്കളയിൽ കയറി പാല് കുടിക്കാൻ ശ്രമിക്കുകയായിരുന്നു പൂച്ച. എന്നാൽ അപ്പോഴേക്കും വീട്ടുടമ അത് കണ്ട് എത്തി. പൂച്ചയെ ആട്ടിയോടിച്ച് വിട്ടു. വീടിന്റെ ജനലിലൂടെ പുറത്തേക്ക് ചാടി പോയ പൂച്ചയുടെ ഉള്ളിൽ പ്രതികാര ദാഹം കിടന്ന് തിളയ്ക്കുന്നുണ്ടായിരുന്നു. 

Also Read: കടുവയുടെ മുകളിലിരുന്ന് പൂച്ച; രാജകീയ വരവ്; വിഡിയോ വൈറൽ

പ്രതികാരം ചെയ്യാനായി കൂറ്റൻ പാമ്പിന്റെ മുകളിലിരുന്ന് രാജകീയമായാണ് പൂച്ചയുടെ വരവ്. വീട്ടുടമയുടെ പാമ്പ് കൈകാര്യം ചെയ്തു. പൂച്ച സാർ പാൽ ആസ്വദിച്ച് കുടിക്കുകയും ചെയ്തു. സിസിടവിയുടെ രൂപത്തിൽ തന്നെയാണ് ഈ എഐ വിഡിയോയും. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. 

Advertisment

Also Read: "അടിമോനെ പൂക്കുറ്റി," വെറൈറ്റി ലുക്കിൽ ഞെട്ടിച്ച് എംജി ശ്രീകുമാർ; ലാലേട്ടന്റെ കാമിയോ പൊളിച്ചെന്ന് ആരാധകർ; വീഡിയോ

നേരത്തെ, കരടി വീടിന്റെ ഡോറിന് മുൻപിൽ പൂച്ചയെ സുരക്ഷിതമായി കൊണ്ടിരുത്തിയിട്ട് പോകുന്ന വിഡിയോയും കടുവയുടെ മുകളിലിരുന്ന് വീട്ടിൽ വന്ന് ചിൽ ചെയ്യുന്ന പൂച്ച സാറിന്റെ വിഡിയോയും വൈറലായിരുന്നു. എഐ വിഡിയോ ക്രിയേറ്റർമാരുടെ ഇഷ്ടവിഷയമാണ് പൂച്ച. പൂച്ച സാറിന്റെ കളികൾ ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളു...

Read More: ആരാണ് ഇതിൽ കിടു? മന്ത്രിമാരെല്ലാം അവരുടെ വകുപ്പുകളിലെ ജീവനക്കാരായാലോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: