scorecardresearch

ഇവിടെ കഥയും മുദ്രകളും എല്ലാം മനസിലാവും; ട്വിസ്റ്റ് ഉണ്ട്; തീരല്ലേ എന്ന് ആഗ്രഹിച്ചും പോകും

Viral Kathakali video: ആദ്യം ഓരോ ചുവടുകൾ അദ്ദേഹം യുവതിയെ പഠിപ്പിക്കുന്നു. ആത്മവിശ്വാസം നിറഞ്ഞ ചുവടുകളോടെ യുവതി കയ്യടി നേടുന്നു. പിന്നാലെ ഇരുവരും ചേർന്നുള്ള മുദ്രകൾ വഴിയുള്ള സംസാരം ആണ്

Viral Kathakali video: ആദ്യം ഓരോ ചുവടുകൾ അദ്ദേഹം യുവതിയെ പഠിപ്പിക്കുന്നു. ആത്മവിശ്വാസം നിറഞ്ഞ ചുവടുകളോടെ യുവതി കയ്യടി നേടുന്നു. പിന്നാലെ ഇരുവരും ചേർന്നുള്ള മുദ്രകൾ വഴിയുള്ള സംസാരം ആണ്

author-image
Trends Desk
New Update
Kathakali Viral video

Screengrab

കഥകളി കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരാണെങ്കിലും മുദ്രകളും കഥയുമെല്ലാം മനസിലാക്കിയെടുക്കാൻ പ്രയാസമാണ് എന്ന് പറയുന്നവരാണ് കൂടുതലും. എന്നാൽ ഇന്റർനെറ്റിൽ വൈറലായ ഈ കഥകളിയുടെ വീഡിയോ കണ്ടാൽ പെട്ടെന്ന് തീർന്ന് പോകല്ലേ എന്ന് നമ്മൾ ആഗ്രഹിച്ച് പോകും. എന്തുകൊണ്ട് എന്നല്ലേ? 

Advertisment

ഇവിടെ കഥകളി വേഷത്തിലെ കലാകാരനൊപ്പം സദസിൽ നിന്ന് കഥകളിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരു യുവതി കൂടി അരങ്ങിലേക്ക് വരികയാണ്. ആദ്യം ഓരോ ചുവടുകൾ അദ്ദേഹം യുവതിയെ പഠിപ്പിക്കുന്നു. ആത്മവിശ്വാസം നിറഞ്ഞ ചുവടുകളോടെ യുവതി കയ്യടി നേടുന്നു. പിന്നാലെ ഇരുവരും ചേർന്നുള്ള മുദ്രകൾ വഴിയുള്ള സംസാരം ആണ്. 

Also Read: "മോഹൻലാലിന്റെ പേര് പറയരുത്; ആ ബോളിങ് കണ്ടിട്ടുണ്ട്"; ലാലേട്ടനെ ട്രോളി അശ്വിൻ?

മുദ്രകളിൽ ചിലതൊക്കെ പഠിപ്പിച്ച് കഴിഞ്ഞ് ഇരുവരും പിന്നെ വാക്കുകളൊന്നും ഉരിയാടാതെ തന്നെ കാര്യങ്ങൾ പറയുകയാണ്. ഈ വേഷമെല്ലാം ഇട്ട് നീ കളിച്ചോളു, ഞാൻ പോയേക്കാം എന്നെല്ലാമാണ് അദ്ദേഹം യുവതിയോട് പറയുന്നത്. ഇതിനിടയിൽ കല്യാണം കഴിഞ്ഞതാണോ എന്ന് കഥകളി വേഷധാരി യുവതിയോട് ചോദിക്കുന്നു. അതേ എന്ന് ഉത്തരം നൽകി സദസിലിരിക്കുന്ന ഭർത്താവിന്റെ നേരെ യുവതി വിരൽ ചൂണ്ടുന്നു. 

Advertisment

Also Read: "അതിന് ജീവൻ ഉണ്ട്"; വീട്ടുമുറ്റത്തെ കൂറ്റൻ പാമ്പിനെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ

ആദ്യ ഭാഗം 10 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടതിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ വിഡിയോയും ഇവർ പങ്കുവയ്ക്കുന്നു. രണ്ടാം ഭാഗവും രസകരമാണ്. കഥകളി ഇത്രയും ആസ്വദിച്ച് കണ്ട നിമിഷം വേറെ ഇല്ല എന്നെല്ലാമാണ് കമന്റുകൾ വരുന്നത്. ഒരു ഡയലോഗ് പോലുമില്ല. പക്ഷേ എല്ലാം മനസിലായി എന്നാണ് രണ്ട് വിഡിയോയും കണ്ട് എല്ലാവരും പറയുന്നത്. 

Read More: സഹദേവന്റെ മരണത്തിന് കാരണം ജോർജുകുട്ടി; ഇത് ഏത് യൂണിവേഴ്സ് എന്ന് ഫാൻസ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: