/indian-express-malayalam/media/media_files/2025/08/11/snake-viral-video-2025-08-11-19-45-31.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/art_lover_sree
യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെ മണ്ണിൽ നിർമ്മിച്ച ഒരു ഭീമൻ പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്തക്കളുടെ മനംകവരുന്നത്. വളരെ കൃത്യതയോടെ പാമ്പിന്റെ ഓരോ ചെറിയ വിശദാംശങ്ങൾ പോലും ഉൾപ്പെടുത്തിയാണ് രൂപം നിർമ്മിച്ചിരിക്കുന്നത്.
വ്യത്യസ്ത രീതികളിലുള്ള ചിത്ര രചനകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതമായ "Art Lover Sree" എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഭീമൻ പെരുമ്പാമ്പിന്റെ രൂപമാണ് മണ്ണിൽ നിർമ്മിച്ചിരിക്കുന്നത്. മണ്ണുകുഴച്ച് പാമ്പിനെ ഉണ്ടാക്കുന്നതും നിറം നൽകുന്നതുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: "മോഹൻലാലിന്റെ പേര് പറയരുത്; ആ ബോളിങ് കണ്ടിട്ടുണ്ട്"; ലാലേട്ടനെ ട്രോളി അശ്വിൻ?
ചുരുങ്ങിയ സമയത്തിനുള്ളിൽ 44 ദശലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോ നേടിയത്. ആരെയും ആദ്യമൊന്ന് അമ്പരപ്പിക്കുന്ന വീഡിയോയ്ക്ക് 2.4 ദശലക്ഷം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് പോസ്റ്റിൽ രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്. "ഡാ അതിന് ജീവനുണ്ടെടാ" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്.
Also Read: 'നന്നായി നോക്കണം, 'കാട്ടിൽനിന്നു കിട്ടിയതാ ഇവനെ'; കടുവക്കുട്ടിയെ ഓമനിച്ച് യുവതി; വീഡിയോ
"വീട്ടിൽ ഉള്ളവരോട് പറഞ്ഞേക്ക്, അല്ലെങ്കിൽ പുറത്ത് ഇറങ്ങുമ്പോൾ പേടിക്കും", "അബദ്ധത്തിൽ വീടിന്റെ പുറകിലേക്ക് വരുന്ന അപ്പുറത്തെ വീട്ടിലെ ചേച്ചി", "ഇതു കാണുന്ന കറിവേപ്പില പറിക്കാൻ വരുന്ന അയൽക്കാരന്റെ അവസ്ഥ", "നന്നായിട്ടുണ്ട്. പക്ഷേ പ്രതീക്ഷിക്കാതെ ആരേലും വരുന്ന വഴി ഇതിനെ കാണുകയാണെകിൽ മാനസികമായി പോലും ബുദ്ധിമുട്ടുകൾ ഉണ്ടാകാം", "ഒറിജിനാലിറ്റിക്ക് ഒക്കെ ഒരു പരിധി ഇല്ലേ അണ്ണാ" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകളിൽ ചിലത്.
Read More: വാഹനം ഇടിച്ചിട്ട കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കരടിയുടെ തീവ്ര ശ്രമം; നൊമ്പര കാഴ്ചയായി മധ്യപ്രദേശിൽ നിന്നുള്ള വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us