/indian-express-malayalam/media/media_files/2025/08/18/parag-tyagi-tattooed-shefali-jariwalas-face-on-chest-2025-08-18-15-38-17.jpg)
ഈ കഴിഞ്ഞ ജൂണിലാണ് 42കാരിയും നടിയും മോഡലുമായ ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഷെഫാലിയുടെ വിയോഗമേകിയ നടുക്കത്തിൽ നിന്നും ഇനിയും മോചിതനായിട്ടില്ല ഭർത്താവ് പരാഗ് ത്യാഗി. ഷെഫാലിയുടെയും പരാഗ് ത്യാഗിയുടെയും 15-ാം വിവാഹവാർഷികമാണ് കടന്നുപോയത്. പിറന്നാൾ ദിനത്തിൽ പരേതയായ തന്റെ ഭാര്യയ്ക്കായി ഒരു സ്പെഷൽ സമ്മാനം ഒരുക്കിയിരിക്കുകയാണ് പരാഗ്.
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/parag-tyagi-shefali-jariwalas-tattoo-1-2025-08-18-15-47-05.jpg)
Also Read: ജിസേലിന്റെ പിറകെ നടക്കുന്ന മൊണ്ണകളാണ് ഇവിടുത്തെ ആണുങ്ങളെന്ന് അനുമോൾ; മുട്ടൻ പണികൊടുത്ത് മോഹൻലാൽ: Bigg Bossmalayalam Season 7
ഷെഫാലിയുടെ ചിരിക്കുന്ന മുഖം നെഞ്ചിൽ പച്ചകുത്തിയിരിക്കുകയാണ് പരാഗ്. നെഞ്ചിൽ ഷെഫാലിയുടെ രൂപം പച്ചക്കുത്തുന്നതിന്റെ വീഡിയോയും പരാഗ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. ടാറ്റൂ ആർട്ടിസ്റ്റായ മൻദീപ് ആണ് ഷെഫാലിയുടെ മുഖം പരാഗിന്റെ നെഞ്ചിൽ വരച്ചത്.
Also Read: 3 ദിവസത്തിനുള്ളിൽ നേടിയത് 300 കോടിയിലേറെ; തരംഗം തീർത്ത് കൂലി: Coolie box office collection
"സുഹൃത്തുക്കളേ, കാത്തിരിപ്പ് അവസാനിച്ചു. ഞങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികത്തിൽ പാരിക്ക് എന്റെ സമ്മാനം. അവൾ എപ്പോഴും എന്റെ ഹൃദയത്തിലും എന്റെ ശരീരത്തിലെ ഓരോ കോശങ്ങളിലുമുണ്ട്. ഇനി എല്ലാവർക്കും അതു കാണാനും കഴിയും."
"പരാഗിനെ പോലെയുള്ള പുരുഷന്മാർ കുറവാണ്", "പരാഗിനെ പോലൊരു വ്യക്തിയെ എന്റെ ജീവിതത്തിലും കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു" എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.
2002 ൽ പുറത്തിറങ്ങിയ ‘കാന്താ ലഗാ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ഗാനം വലിയ തരംഗമായി മാറിയതോടെ ‘കാന്താ ലഗാ ഗേൾ’ എന്ന പേരിലാണ് ഷെഫാലി അറിയപ്പെട്ടിരുന്നത്. 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച 'മുജ്സെ ഷാദി കരോഗി' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Also Read: മികച്ച നടി നിമിഷ സജയൻ; നടൻ അഭിഷേക് ബച്ചൻ
2019-ൽ 'ബിഗ് ബോസ് 13' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് വീണ്ടും ശ്രദ്ധേയയായത്. നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും ഷെഫാലി മിന്നും താരമായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/18/parag-tyagi-shefali-jariwalas-tattoo-2025-08-18-15-47-17.jpg)
2004 ൽ മീറ്റ് ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സംഗീതജ്ഞൻ ഹർമീത് സിങ്ങിനെ ഷെഫാലി വിവാഹം കഴിച്ചു, പക്ഷേ 2009 ൽ ഇരുവരും വേർപിരിഞ്ഞു. 2010ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു.
Also Read: Coolie OTT: കൂലിയുടെ ഒടിടി അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us