മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. ഷാഹിദ് കപൂർ നായകനാകുന്ന 'ദേവ' എന്ന ചിത്രത്തിലൂടെയാണ് റോഷൻ ആൻഡ്രൂസിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഷാഹിദ് കപൂര്‍ എത്തുന്നത്.
പൂജ ഹെഗ്‌ഡെ, പവിൽ ഗുലാട്ടി, പ്രവേഷ് റാണ, കുബ്ബാറ സൈറ്റ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ബോബി സഞ്ജയ്, ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് ചിത്രത്തിനായ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജേക്സ് ബിജോയ് പശ്ചാത്തല സംഗീതം, വിശാൽ മിശ്ര സംഗീതം, ശ്രീകർ പ്രസാദ് എഡിറ്റിങ്, അമിത് റോയ് ഛായാഗ്രഹണം എന്നിവ കൈകാര്യം ചെയ്യുന്നു. ജനുവരി 31ന് ദേവ തിയേറ്ററുകളിലെത്തും.
Read More
- 'ഇനി ഇവിടെ ഞാൻ മതി;' ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'
- പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിൾ ലൂണാർ; ഗംഭീര തിരിച്ചുവരവിനൊരുങ്ങി ജഗതി ശ്രീകുമാർ
- ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നു; തുറന്നടിച്ച് ഹണി റോസ്
- 31 ദിവസം:1200 കോടി കളക്ഷൻ; ചരിത്രം സൃഷ്ടിച്ച് പുഷ്പ 2
- മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക് ഇന്ന് എഴുപത്തിനാലാം പിറന്നാൾ
- വയലൻസിന് ബെഞ്ച് മാർക്കായി 'മാർക്കോ;' ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us