scorecardresearch

ബാഫ്റ്റ അവാർഡിൽ അവതാരകയായി ദീപിക പദുക്കോൺ; ഒപ്പം ഡേവിഡ് ബെക്കാമും

2023 ഓസ്കാർ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ദീപിക പദുക്കോൺ...

2023 ഓസ്കാർ അവാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ദീപിക പദുക്കോൺ...

author-image
Entertainment Desk
New Update
Deepika Padukone, BAFTA awards

ദീപികാ പദുക്കോൺ (Photo: Instagram/Deepikapadukone/X/BAFTA)

ഈ വർഷം നടക്കാനിരിക്കുന്ന ബാഫ്റ്റ (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ്) അവാർഡുകളിൽ അവാതരകരിൽ ഒരാളായെത്തുന്നത് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, നടൻ കേറ്റ് ബ്ലാഞ്ചറ്റ്, ഗായിക ഡുവാ ലിപ എന്നിവർക്കൊപ്പമാണ് ബോളിവുഡിന്റെ പ്രിയതാരം പങ്കെടുക്കുന്നത്. ദീപിക തന്നെയാണ് അവതാരികയായെത്തുമെന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.

Advertisment

ഹഗ് ഗ്രാൻ്റ്, ലില്ലി കോളിൻസ്, അഡ്‌ജോവ ആൻഡോ, എമ്മ കോറിൻ, ഗില്ലിയൻ ആൻഡേഴ്‌സൺ, ഹിമേഷ് പട്ടേൽ, ഇദ്രിസ് എൽബ തുടങ്ങിയ താരങ്ങൾ ചടങ്ങിൽ അവതാരകരായെത്തിയിട്ടുണ്ട്.

ഇത് ദീപിക അവതാരകയാകുന്ന ആദ്യ അന്താരാഷ്ട അവാർഡ് ഷോയല്ല. 2023ലെ ഓസ്‌കാറിലും താരം പങ്കെടുത്തിരുന്നു. ആഗോള വേദികളിലെ താരത്തിന്റെ സാന്നിധ്യം ഇന്ത്യൻ സിനിമാ താരങ്ങളുടെ ജനപ്രീതിയുടെ പ്രതിഫലനമാണ്. 2023-ൽ എസ്എസ് രാജമൗലി ചിത്രം RRR ഓസ്കാർ നേടിയതോടെ ഈ നേട്ടം വർദ്ധിച്ചിരുന്നു. ചിത്രത്തിലെ “നാട്ടു നാട്ടു” എന്ന ഗാനം മികച്ച ഒറിജിനൽ വിഭാഗത്തിലാണ് ഓസ്കാർ നേടിയത്.

ഫെബ്രുവരി 19 ന് ലണ്ടനിലെ റോയൽ ഫെസ്റ്റീവ് ഹാളിൽ വെച്ചാണ് ബാഫ്റ്റ ഫിലിം അവാർഡ്‌സ് നടക്കുന്നത്. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമറാണ് മുന്നിൽ. കൂടാതെ, ഗോഥിക് കോമഡി പുവർ തിംഗ്‌സും, മാർട്ടിൻ സ്‌കോർസെസിൻ്റെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണും നോമിനേഷനിൽ മുന്നിലുണ്ട്.

Read More Entertainment News Here

Advertisment
david beckham Bollywood Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: