/indian-express-malayalam/media/media_files/2025/01/09/q9xknHUuaNttHeN3KMev.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പലപ്പോഴും മുൻകൈയ്യെടുക്കാറുള്ള ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. വിഷയത്തിലുള്ള താരത്തിന്റെ ഇടപെടൽ പലപ്പോഴും പ്രശംസ നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ, ജോലിസ്ഥലത്തെ സംസ്‌കാരത്തെക്കുറിച്ചും ഞായറാഴ്ചകളിൽ പോലും ജീവനക്കാർ ജോലിക്കെത്തണമെന്നുമുള്ള എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദീപിക.
'ഇത്രയും ഉയർന്ന പദവിയിലുള്ള ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടിപ്പിക്കുന്നതാണ്' എന്ന് ഇൻസ്റ്റഗ്രാമിൽ ദീപിക കുറിച്ചു.
ഞായറാഴ്ചകളിലും തൊഴിലാളികൾ ജോലിക്കെത്തണമെന്നും, ആഴ്ചയിൽ ഏഴു ദിവസങ്ങളും ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു എന്നുമായിരുന്നു എൽ ആൻഡ് ടി ചെയർമാന്റെ പ്രസ്താവന. ആളുകളുടെ മാനസിക- ശാരീരിക ആരോഗ്യം പോലും പരിഗണിക്കാതെയുള്ള പ്രസ്താവന സോഷ്യൽ മീഡിയിയലടക്കം വ്യാപക വിമർശനം നേരിടുകയാണ്.
ജീവനക്കാർ ഒഴിവു സമയം വീട്ടിലിരുന്ന് ചെലവഴിക്കുന്നതിനെ ചോദ്യം ചെയ്ത നടത്തിയ പരാമർശമായിരുന്നു കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചത്. 'ആളുകൾ വീട്ടിൽ ഇരുന്നു എന്താണ് ചെയ്യുന്നത്? എത്ര നേരം ഭാര്യയെ നോക്കിയിരിക്കാൻ കഴിയും? വരൂ, ഓഫീസിലെത്തി ജോലി തുടങ്ങു,' എന്നായിരുന്നു എസ്.എൻ സുബ്രഹ്മണ്യൻ പറഞ്ഞത്.
Read More
- Sookshmadarshini OTT: കാത്തിരിപ്പിന് വിരാമം, സൂക്ഷ്മദർശിനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
- രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ?; ആസിഫ് അലി പറയുന്നു
- ഒരു തുമ്പ് കിട്ടിയാൽ തുമ്പ വരെ പോകും;' ഡിക്റ്റക്ടീവ് ഡൊമിനിക്കായി മമ്മൂട്ടി; ട്രെയിലര്‍
- 'കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവ വേദിയിൽ കയറിയിട്ടില്ല;' വിജയികൾക്ക് സർപ്രൈസുമായി ആസിഫ് അലി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.