/indian-express-malayalam/media/media_files/2024/12/24/u7DhxfxIvRNqbx6NIkWj.jpg)
Deepika Padukone-Ranveer Singh introduce daughter Dua to paps
മകൾ ദുവയുടെ ജനനത്തിനു ശേഷം വളരെ അപൂർവ്വമായി മാത്രമേ ദീപിക പദുകോണിനെ പൊതുപരിപാടികളിൽ കാണാറുള്ളൂ. മകളുടെ മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ ഇരുവരും ഇതുവരെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുമില്ല.
എന്നാൽ, മകൾ പിറന്ന് നാലു മാസങ്ങൾക്കു ശേഷം ദീപികയും രൺവീറും സംഘടിപ്പിച്ച പൊതുപരിപാടിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പരിപാടിയ്ക്കിടയിൽ മകളെ പാപ്പരാസികൾക്ക് പരിചയപ്പെടുത്താനും ദീപിക മറന്നില്ല. തിങ്കളാഴ്ചയാണ്, ദീപികയും രൺവീറും തങ്ങളുടെ മകളെ പരിചയപ്പെടുത്താനായി ഒരു പരിപാടി സംഘടിപ്പിച്ചത്. മകൾ പിറന്നതിനു ശേഷം രൺവീർ- ദീപിക ദമ്പതികൾ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. തങ്ങളുടെ കുഞ്ഞിൻ്റെ ഫോട്ടോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇരുവരും പാപ്പരാസികളോട് അഭ്യർത്ഥിച്ചു.
മനോഹരമായ ബീജ് നിറത്തിലുള്ള വസ്ത്രമായിരുന്നു ദീപികയുടെ വേഷം. വൈറ്റ് കോ ഓർഡ് ഡ്രസ്സിൽ രൺവീറും തിളങ്ങി.
ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം സെപ്റ്റംബർ 8 നാണ് രൺവീർ സിങ്ങും ദീപിക പദുക്കോണും തങ്ങളുടെ മകൾ ദുവാ പദുകോണിനെ സ്വീകരിച്ചത്. ഫെബ്രുവരിയിൽ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ജാംനഗറിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് ദമ്പതികൾ ഗർഭം പ്രഖ്യാപിച്ചത്.
ദീപാവലിയോടനുബന്ധിച്ചാണ്, ദീപികയും രൺവീറും മകളുടെ പേര് വെളിപ്പെടുത്തിയത്.
മുമ്പ്, നടന്മാരായ രൺബീർ കപൂറും ആലിയ ഭട്ടും സമാനമായ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്നവർ മകൾ റാഹയെ പാപ്പരാസികൾക്ക് പരിചയപ്പെടുത്തുകയും മകളുടെ ചിത്രം ക്ലിക്ക് ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് ദമ്പതികൾ റാഹയുടെ മുഖം ലോകത്തിന് വെളിപ്പെടുത്തി.
അനുഷ്‌ക ശർമ്മ-വിരാട് കോഹ്‌ലി, സോനം കപൂർ-ആനന്ദ് അഹൂജ എന്നിവരും പാപ്പരാസികളോട് തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ ക്ലിക്ക് ചെയ്യരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. അതേസമയം, അടുത്തിടെ മാതാപിതാക്കളായ റിച്ച ചദ്ദ-അലി ഫസൽ, യാമി ഗൗതം-ആദിത്യ ധർ എന്നിവരും ഇതുവരെ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.