scorecardresearch

മറാത്തി നടിയെ മലയാളം പാട്ടു പഠിപ്പിച്ച് ദർശന; വീഡിയോ

നിങ്ങളെന്റെ ഹൃദയം കവർന്നു എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്...

നിങ്ങളെന്റെ ഹൃദയം കവർന്നു എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്...

author-image
Entertainment Desk
New Update
Darshana Rajendran | Mithila Palkar

"കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ?" ഭാഷാശുദ്ധിയോടെ ബാബുക്കയുടെ പാട്ടു പാടുന്ന മറാത്തി നടി മിഥില  പൽകറും മലയാളികളുടെ പ്രിയതാരം ദർശന രാജേന്ദ്രനും. കേട്ടിരിക്കാൻ ഇമ്പമുള്ള ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

Advertisment

വീഡിയോയ്ക്ക് താഴെ അന്ന ബെൻ, ഐശ്വര്യ ലക്ഷ്മി, ദിവ്യപ്രഭ, കനി കുസൃതി, വിനീത് ശ്രീനിവാസൻ, മുത്തുമണി തുടങ്ങി നിരവധി താരങ്ങൾ  കമന്റ് ചെയ്തിട്ടുണ്ട്. എന്റെ ചുരുളൻമുടി കൂട്ടുകാരികൾ എന്നാണ് അന്ന ബെന്നിന്റെ കമന്റ്. നിങ്ങളെന്റെ ഹൃദയം കവർന്നു എന്നാണ് ഐശ്വര്യയുടെ കമന്റ്. 

ഗേൾ ഇൻ ദ സിറ്റി, നെറ്റ്ഫ്ലിക്സിൻ്റെ ലിറ്റിൽ തിംഗ്സ് എന്നീ സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മിഥില പൽകർ. കപ്പ് സോങ്ങിൻ്റെ മറാത്തി പതിപ്പിലൂടെയാണ് മിഥില ആദ്യം പ്രശസ്തയാവുന്നത്. ഫിലിംഫെയർ അവാർഡ് മറാത്തി, രണ്ട് ഫിലിംഫെയർ ഒടിടി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ മിഥിലയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisment

മജാ ഹണിമൂൺ എന്ന മറാത്തി ഹ്രസ്വചിത്രത്തിലൂടെയായിരുന്നു മിഥിലയുടെ അരങ്ങേറ്റം. നിഖിൽ അദ്വാനി സംവിധാനം ചെയ്ത കട്ടി ബട്ടി ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. കർവാൻ, ചോപ് സ്റ്റിക്സ്, ത്രിഭംഗ  തുടങ്ങിയ സിനിമകളിലും മിഥില അഭിനയിച്ചിട്ടുണ്ട്. 

Read More Entertainment News Here

Actress Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: