scorecardresearch

വെബ് സീരീസ് ലോകത്ത് തിളങ്ങി നിമിഷ സജയനും ലാലും

Dabba Cartel OTT & Suzhal The Vortex Season 2 OTT: സിനിമയ്ക്ക് ഒപ്പം വെബ് സീരീസ് ലോകത്തും സജീവമാണ് മലയാളി താരങ്ങളായ നിമിഷ സജയനും ലാലും

Dabba Cartel OTT & Suzhal The Vortex Season 2 OTT: സിനിമയ്ക്ക് ഒപ്പം വെബ് സീരീസ് ലോകത്തും സജീവമാണ് മലയാളി താരങ്ങളായ നിമിഷ സജയനും ലാലും

author-image
Entertainment Desk
New Update
Suzhal The Vortex Season 2 OTT Dabba Cartel OTT Nimisha Sajayan Lal

Dabba Cartel OTT & Suzhal The Vortex Season 2 OTT

സിനിമയ്ക്ക് ഒപ്പം വെബ് സീരീസ് ലോകത്തും സജീവമാണ് മലയാളി താരങ്ങളായ നിമിഷ സജയനും ലാലും. ഇതാദ്യമായല്ല ഇരുവരും വെബ് സീരീസിൽ അഭിനയിക്കുന്നത്. ഹോട്ട്സ്റ്റാറിന്റെ കേരള ക്രൈം ഫയൽ എന്ന വെബ് സീരിസിൽ മുൻപു ലാൽ അഭിനയിച്ചിരുന്നു. ആമസോൺ പ്രൈം വീഡിയോയുടെ പോച്ചർ ആയിരുന്നു നിമിഷ ആദ്യമായി അഭിനയിച്ച വെബ് സീരീസ്.

Advertisment

ഇപ്പോഴിതാ, നിമിഷ അഭിനയിക്കുന്ന ഡബ്ബ കാർട്ടൽ, ലാൽ അഭിനയിക്കുന്ന സുഴൽ: ദി വോർടെക്സ് സീസൺ 2 എന്നിവ ഈ ആഴ്ച ഒടിടിയിലേക്ക് എത്തുകയാണ്.

Dabba Cartel OTT: ഡബ്ബ കാർട്ടൽ
ശബാന ആസ്മി, ജ്യോതിക, ഗജ്‌രാജ് റാവു, നിമിഷ സജയൻ, ശാലിനി പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഡബ്ബ കാർട്ടൽ ഫെബ്രുവരി 28 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. 

ഷിബാനി അക്തർ, വിഷ്ണു മേനോൻ, ഗൗരവ് കപൂർ, ആകാൻക്ഷ സേദ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സീരീസിന്റെ സംവിധാനം ചെയ്യുന്നത് ഹിതേഷ് ഭാട്ടിയ  ആണ്.  വിഷ്ണു മേനോനും ഭാവന ഖേറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അഞ്ജലി ആനന്ദ്, സായ് തംഹങ്കർ, ജിഷു സെൻഗുപ്ത, ലില്ലെറ്റ് ദുബെ, ഭൂപേന്ദ്ര സിംഗ് ജാദവത്ത് എന്നിവരും ഈ സീരീസിലുണ്ട്. 

Advertisment

Suzhal: The Vortex Season 2 OTT: സുഴൽ: ദി വോർടെക്സ് സീസൺ 2

കതിർ, ഐശ്വര്യ രാജേഷ്, ലാൽ, ശരവണൻ, മഞ്ജിമ മോഹൻ, കായൽ ചന്ദ്രൻ, ഗൗരി ജി കിഷൻ, സംയുക്ത വിയോള വിശ്വനാഥൻ, മോനിഷ ബ്ലെസി, റിനി, ശ്രീഷ, അഭിരാമി ബോസ്, നിഖില ശങ്കർ, കലൈവാണി ഭാസ്കർ, അശ്വിനി നമ്പ്യാർ, ചാന്ദിനി തമിഴരശൻ  തുടങ്ങിയവർ അഭിനയിക്കുന്ന സുഴൽ: ദി വോർടെക്സ് സീസൺ 2 ഫെബ്രുവരി 28 ന് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.   ബ്രമ്മയും സർജുൻ കെഎമ്മും ചേർന്നാണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. പുഷ്കറും ഗായത്രിയുമാണ് സുഴലിന്റെ തിരക്കഥാകൃത്തുകൾ. 

Read More

Lal New Release Web Series Nimisha Sajayan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: