/indian-express-malayalam/media/media_files/903EZg5Cr8fhEBLSdpjR.jpeg)
പല തരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട് - ഇത്തരത്തിൽ ഒരു 'വെറൈറ്റി' മോഷണം (Robbery) ആദ്യമായിട്ടാണ് കേൾക്കുന്നത്. സിനിമാ സംവിധായകന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാർ സ്വർണ്ണവും പണവുമൊക്കെ എടുത്തു, എന്നാൽ സംവിധായകന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങളുടെ മെഡലും മറ്റും അടങ്ങുന്ന ബാഗ് തിരിച്ചു വച്ചു - ഒപ്പം ഒരു കുറിപ്പും എഴുതി. 'ഇത് നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമാണ് ബ്രോ, ഞങ്ങളോട് ക്ഷമിക്കൂ' എന്ന്.
മധുരയിലെ ഉസിലംപട്ടിയിലാണ് സംഭവം. 'കാക്ക മുട്ടൈ,' 'കടൈസി വിവസായി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ മണികണ്ഠന്റെ വീട്ടിലാണ് മോഷണം നടന്നത്. സംവിധായകനും കുടുംബവും ആ സമയത്ത് ചെന്നൈയിലായിരുന്നു. കവർച്ചക്കാർ സ്വർണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കഎടുത്തതിന്റെ അടിസ്ഥാനത്തിൽ, ഉസിലംപട്ടി പോലീസ് കേസെടുത്തു.
സംഭവത്തെ നാടകീയമാക്കിയത് ദിവസങ്ങൾക്ക് ശേഷം കവർച്ചക്കാർ ഒരു കുറിപ്പിനൊപ്പം സംവിധായകന്റെ ദേശീയ അവാർഡ് തിരികെ നൽകിയതാണ്. അദ്ദേഹത്തിന്റെ ദേശീയ പുരസ്‌കാരങ്ങളുടെ മെഡലുകൾ അടങ്ങിയ പോളിത്തീൻ ബാഗ് വീട്ടുവളപ്പിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തി.
മെഡലുകൾ തിരികെ ലഭിച്ചിട്ടും മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും തിരികെ ലഭിച്ചിട്ടില്ല. ഉസിലമ്പട്ടിയിലെ വസതിയിൽ വളർത്തുനായയെ നോക്കാനായി എത്തിയ മൺകണ്ഠന്റെ സുഹൃത്തുക്കളാണ് കവർച്ച നടന്ന വിവരം കണ്ടെത്തുന്നത്.
വിജയ് സേതുപതി അഭിനയിക്കുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ വെബ് സീരീസാണ് മണികണ്ഠന്റെ ഏറ്റവും പുതിയ സംരംഭം.
Read More Film News Here
- മലർ മിസ് കൈവിട്ടു പോയല്ലോ മച്ചാനേ; ബോളിവുഡിലേക്ക് ചേക്കേറി സായ്പല്ലവി, മലയാളത്തിലേക്ക് വരുന്നതും കാത്ത് ആരാധകർ
- മമ്മൂട്ടി ധരിച്ച ഈ സൺ ഗ്ലാസ്സിന്റെ വിലയറിയാമോ?
- വരുന്നു, സോഷ്യൽ മീഡിയ കത്തിക്കുന്നു, പോകുന്നു, റിപീറ്റ്: വൈറലായി മമ്മൂട്ടി ചിത്രങ്ങൾ
- പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം; പ്രിയപ്പെട്ടവൾക്കൊപ്പം റീലുമായി ഗിന്നസ് പക്രു
- 'ദേ വീണ്ടും പോയി, ഏപ്രിൽ 11നെങ്കിലും തിരിച്ച് വരണെ' എന്നാണ് ആരാധകരുടെ അഭ്യർത്ഥന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.