/indian-express-malayalam/media/media_files/2025/04/16/red1ztLUlKxP2ktobMqA.jpg)
വിഷ്ണുപ്രസാദ്
കൊച്ചി: സിനിമാ-സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശൂപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അന്ത്യം.
കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്തും സജീവമായിരുന്നു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.
പലപ്പോഴും വില്ലൻ വേഷങ്ങളാണ് സിനിമയിലും സീരിയലുകളിലും വിഷ്ണു പ്രസാദിന് ലഭിച്ചിരുന്നത്. റൺവേ, മാമ്പഴക്കാലം എന്നീ സിനിമകളിലെ നെഗറ്റീവ് വേഷങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. സീരിയൽ രംഗത്ത് സജീവമാകുന്നതിനിടയിലാണ് മരണം.
Read More
- ഇനി കിന്റൽ ഇടി? ദുൽഖറിന്റെ ഐ ആം ഗെയിമിൽ പെപ്പെയും
- 'എന്റെ നായകൻ, എന്റെ പ്രചോദനം, എന്റെ സഹോദരൻ;' ബെൻസിനൊപ്പം ജോർജ് സാർ
- 'എന്തൊരു ചേലാണ്...' വീണ്ടും വൈറലായി മലയാളികളുടെ ഉണ്ണിയേട്ടൻ
- ഭാവാഭിനയത്തിന്റെ രസതന്ത്രം; ആക്ഷനും കട്ടിനും ഇടയിലുള്ള ലാലേട്ടൻ്റെ ഷോട്ട് പങ്കുവച്ച് തരുൺ മൂർത്തി
- കൊണ്ടാട്ടം സോങ് വരുന്നെന്ന് തരുൺ മൂർത്തി; 'തേങ്ങ ഉടയ്ക്ക് സ്വാമീ' എന്ന് ആരാധകർ
- ഷാരൂഖിന്റെ സ്വന്തം രവി സിങ്ങും പൂജയും; കൈപ്പറ്റുന്നത് റെക്കോർഡ് പ്രതിഫലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.