scorecardresearch

ചിദംബരത്തിനൊപ്പം ജിത്തു മാധവൻ; പ്രതീക്ഷ ഉയർത്തി വൻ പ്രഖ്യാപനം; മലയാളത്തിന്റെ ആദ്യ 300 കോടിയെന്ന് ആരാധകർ

ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനും സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമുമാണ്

ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനും സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമുമാണ്

author-image
Entertainment Desk
New Update
Chidambaram Jithu Madhavan

ചിത്രം: ഇൻസ്റ്റഗ്രാം

ഇന്ത്യൻ സിനിമ മേഖലയുടെയാകെ ശ്രദ്ധപിടിച്ചുപറ്റിയ ബ്ലോക്ബസ്റ്റർ ചിത്രങ്ങൾ മലയാളത്തിൽ നിന്ന് പുറത്തിറങ്ങിയ വർഷമായിരുന്നു 2024. അതിൽ കേരളത്തിനു പുറത്തും സ്വീകാര്യത ലഭിച്ച ചിത്രങ്ങളായിരുന്നു ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സും, ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശ'വും. 

Advertisment

'2025ൽ ഇനിയെന്ത്' എന്ന ചോദ്യം മലയാളി പ്രേക്ഷകരുടെ മനസിൽ നിറയുമ്പോൾ, പ്രതീക്ഷകൾ വാനോളം ഉയർത്തി, ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമാണ് വരുന്നത്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനാണ്.

കെ വി എൻ പ്രൊഡക്ഷൻസും, തെസ്പിയൻ ഫിലിംസും കൈകോർക്കുന്ന ചിത്രം ഷൈലജ ദേശായി ഫെൻ ആണ് അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ മറ്റൊരു സവിശേഷത സംഗീത സംവിധാനം തന്നെയാണ്. 2024ൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സുഷിൻ ശ്യാമാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. വിവേക് ഹർഷൻ എഡിറ്റങും, അജയൻ ചാലിശേരി ആർട്ടും കൈകാര്യം ചെയ്യുന്നു.

Advertisment

അതേസമയം ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രേക്ഷകരെ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സോഷ്യൽ മീഡിയയിലടക്കം ചിത്രം ചർച്ചയായകുകയാണ്. മലയാളത്തിന്റെ ആദ്യ 300 കോടി കളക്ഷൻ നേടുന്ന ചിത്രമായിരിക്കും ഇതെന്നാണ് ആരാധകർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കമന്റു ചെയ്യുന്നത്.

Read More

Malayalam Film Industry Malayalam Movie Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: