scorecardresearch

രാം ചരണിന് മറ്റൊരു മകൾ കൂടിയുണ്ടാവുമോ എന്നാണ് പേടി: ചിരഞ്ജീവി

"നിങ്ങൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്," ചിരഞ്ജീവിയുടെ ലിംഗവിവേചന പരാമർശത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

"നിങ്ങൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്," ചിരഞ്ജീവിയുടെ ലിംഗവിവേചന പരാമർശത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

author-image
Entertainment Desk
New Update
Chiranjeevi sexist remark

മകനും നടനുമായ രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും തങ്ങളുടെ പാരമ്പര്യം തുടരാൻ ഒരു കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്  ചിരഞ്ജീവി.  രണ്ടാമത്തെ കുട്ടിയും പെൺകുട്ടിയാകുമോ എന്ന ഭയമുണ്ടെന്നും ചിരഞ്ജീവി 

Advertisment

പുലിവാലു പിടിച്ച്  തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി. മകൻ രാംചരണിന് അടുത്തതായി ഒരു ആൺകുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ബ്രഹ്മാനന്ദം പ്രീ-റിലീസ് ഇവൻ്റിൽ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു വിവാദത്തിനാസ്പദമായ പരാമർശം ഉണ്ടായത്. തൻ്റെ മകനും നടനുമായ രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും ഒരു ആൺകുഞ്ഞ് ജനിക്കണമെന്ന് താരം ആഗ്രഹം പ്രകടിപ്പിച്ചു. കുടുംബത്തിൻ്റെ പാരമ്പര്യം തുടരാൻ ഒരു ചെറുമകൻ വേണമെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. എന്നാൽ, അവരുടെ രണ്ടാമത്തെ കുട്ടിയും ഒരു പെൺകുട്ടിയായിരിക്കുമെന്ന് താൻ "ഭയപ്പെടുന്നു" എന്നും  ചിരഞ്ജീവി കൂട്ടിച്ചേർത്തു. 

“ഞാൻ വീട്ടിലായിരിക്കുമ്പോൾ, ചെറുമകൾ ചുറ്റും ഉണ്ടെന്നല്ല തോന്നുക, ഒരു ലേഡീസ് ഹോസ്റ്റൽ വാർഡനാണെന്നാണ്. ചുറ്റും സ്ത്രീകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. രാം ചരണിന് ഇത്തവണയെങ്കിലും ഒരു ആൺകുട്ടി ഉണ്ടാവണമെന്ന് ഞാനാഗ്രഹിക്കുന്നു, ഞങ്ങളുടെ പാരമ്പര്യം തുടരാൻ. അവൻ്റെ മകൾ അവന് കണ്ണിലെ കൃഷ്ണമണിയാണ്. അവന് വീണ്ടും ഒരു പെൺകുട്ടി ഉണ്ടായേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു," ചിരഞ്ജീവിയുടെ വാക്കുകളിങ്ങനെ.

ചിരഞ്ജീവിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. പിന്തിരിപ്പൻ ചിന്താഗതിയാണ് താരത്തിന്റേത് എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. 

Advertisment

“തൻ്റെ മകൻ രാം ചരണിന് മറ്റൊരു മകൾ ഉണ്ടാകുമോ എന്ന് ചിരഞ്ജീവി ഭയപ്പെടുന്നു. 2025ലും, പുരുഷ അവകാശിയോടുള്ള അഭിനിവേശം തുടരുന്നു. നിരാശാജനകമാണ്, പക്ഷേ അതിശയിക്കാനില്ല.  എനിക്ക് ഒരു പെൺകുട്ടിയുണ്ട്, അടുത്തതായി ഒരു ആൺകുട്ടിക്ക് ജന്മം നൽകാൻ നൂറുകണക്കിന് ആളുകളിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഞങ്ങൾ നിയന്ത്രിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുമ്പോൾ അത് ഭീകരാവസ്ഥയാണ്," എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

മറ്റൊരു കമൻ്റ് ഇങ്ങനെ, “രാം ചരണിന് മറ്റൊരു മകൾ ഉണ്ടാകുമെന്നും കുടുംബത്തിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകില്ലെന്നും ചിരഞ്ജീവി ഭയപ്പെടുന്നു. പുരുഷാധിപത്യം വളരെ ആഴത്തിൽ ഓടുന്നു, ഇത് തമാശയല്ല. ഒരു പെൺകുട്ടിയുടെ അമ്മയായതിൽ അഭിമാനിക്കുന്നു, പെൺമക്കൾ സുന്ദരികളാണ്, പെൺമക്കൾ ശുദ്ധമായ സ്നേഹമാണ്, അവർ നിങ്ങളുടെ പാരമ്പര്യം കൃത്യമായി മുന്നോട്ട് കൊണ്ടുപോകും."

2023ലാണ് രാം ചരണും ഉപാസന കാമിനേനിയും മകൾ ക്ലിൻ കാര കൊനിദേലയെ സ്വാഗതം ചെയ്തത്. രാം ചരണിനെ കൂടാതെ ചിരഞ്ജീവിക്ക് രണ്ട് പെൺമക്കളുണ്ട്, ശ്രീജ കൊനിദേലയും സുസ്മിത കൊനിദേലയും. ശ്രീജ നവിഷ്‌ക, നിവൃതി എന്നീ രണ്ട് പെൺമക്കളുടെ അമ്മയാണ്, സുസ്മിതയ്ക്ക് സമര, സംഹിത എന്നിങ്ങനെ രണ്ടു പെൺമക്കളാണുള്ളത്. 

മല്ലിഡി വസിഷ്ഠ സംവിധാനം ചെയ്യുന്ന ഫാൻ്റസി ആക്ഷൻ ചിത്രമായ വിശ്വംഭരയിലാണ് ചിരഞ്ജീവി അടുത്തതായി അഭിനയിക്കുന്നത്. തൃഷ, കുനാൽ കപൂർ, മീനാക്ഷി ചൗധരി, ആഷിക രംഗനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More

Controversy Ram Charan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: