/indian-express-malayalam/media/media_files/2025/06/10/I6doeDKD7cTPLRZ4fNXW.jpg)
ചാത്ത പച്ച
അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'ചാത്ത പച്ച.' 90കളുടെ ആവസാനത്തോടെ ഏറെ ആരാധക പ്രീതി നേടിയ ഡബ്യൂ.ഡബ്യൂ.ഇ(WWE) എന്ന ഷോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്.
Also Read: ബെന്നിയ്ക്ക് ഷൺമുഖത്തിനോട് എന്താണിത്ര ദേഷ്യം: 31 വർഷത്തെ പകയുടെ കഥ കണ്ടെത്തി ട്രോളന്മാർ
ഫോർട്ട് കൊച്ചിയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഗുസ്തിയോടുള്ള അഭിനിവേശവുമായി നടക്കുന്ന ഒരു വികൃതികൂട്ടത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ആക്ഷനും കോമഡിയും നിറഞ്ഞതാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
Also Read: സ്വർണ്ണത്താൽ പൊതിഞ്ഞത്, രക്തത്തിൽ കുതിർന്നത്, തീയിൽ പഴുപ്പിച്ചെടുത്തത്: നിവിന്റെ വാൾട്ടർ ടെററാണ്!
അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീമാണ് സംഗീതം ഒരുക്കുന്നത്.
Also Read: എമ്പുരാന് ശേഷം 'അനന്തൻ കാടു'മായി മുരളി ഗോപി: ടീസർ പുറത്ത്
റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റാണ് 'ചാത്ത പച്ച' നിർമിക്കുന്നത്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ആക്ഷൻ- കലൈ കിങ്സൺ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ ഇന്റർടെയിൻമെന്റ്.
Read More: Padakkalam OTT: പടക്കളം ഒടിടിയിലെത്തി; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.