/indian-express-malayalam/media/media_files/2025/06/09/Iny3BKmRY49XEO5JzIm4.jpg)
വാൾട്ടറായി നിവിൻ പോളി
Nivin Pauly as Walter in Benz: ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ‘ബെൻസ്.' കൈദി, വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്കു ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽ.സി.യു) ഭാഗമായിട്ട് എത്തുന്ന ചിത്രമാണിതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സിനിമാപ്രേമികൾക്ക് ആവേശം പകരുകയാണ്.
ചിത്രത്തിൽ വാൾട്ടർ എന്ന വില്ലൻ കഥാപാത്രമായാണ് മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും എത്തുന്നത്. നിവിന്റെ ക്യാരക്ടർ പ്രൊമോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതുവരെ കാണാത്തൊരു നിവിൻ പോളിയെ ആണ് ചിത്രത്തിൽ കാണാനാവുക.
ശരീരം മുഴുവൻ സ്വർണാഭരണങ്ങളും കോട്ടും നീട്ടിവളർത്തിയ മുടിയുമൊക്കെയായി കാഴ്ചയിലേ വ്യത്യസ്തമാണ് നിവിൻറെ ലുക്ക്. ഇപ്പോഴിതാ, നിവിന്റെ കഥാപാത്രത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
Also Read: 36 വയസ്സിലും കോളേജ് സ്റ്റുഡന്റിനെ പോലെ; വൈറലായി റായി ലക്ഷ്മിയുടെ പിറന്നാൾ ആഘോഷചിത്രങ്ങൾ
“ഒരു കെട്ടുകഥ പോലെ നിർമ്മിക്കപ്പെട്ടത്. ഒരു കൊടുങ്കാറ്റ് പോലെ നീങ്ങുന്നു. സ്വർണ്ണത്താൽ പൊതിഞ്ഞ്, രക്തത്തിൽ കുതിർന്നത്. ഇത് ഫാഷനല്ല, തീയിൽ പഴുപ്പിച്ചെടുത്ത പൈതൃകമാണ്.” അധികാരം ധരിക്കപ്പെടുന്നില്ല. അത് വഹിക്കപ്പെടുകയാണ്. രാജകീയമാണ്, യഥാർത്ഥവും," എന്നാണ് നിവിന്റെ വാൾട്ടറെ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്.
Also Read: അതിസമ്പന്നനായ അച്ഛന്റെ മകനായിട്ടും അഖിൽ തിരഞ്ഞെടുത്തത് അച്ഛനമ്മമാരെ പോലെ ലളിത വിവാഹം
Also Read: ബെന്നിയ്ക്ക് ഷൺമുഖത്തിനോട് എന്താണിത്ര ദേഷ്യം: 31 വർഷത്തെ പകയുടെ കഥ കണ്ടെത്തി ട്രോളന്മാർ
തമിഴ് നടൻ രാഘവ ലോറൻസ് ആണ് ചിത്രത്തിലെ നായകൻ. സംവിധായകൻ ഭാഗ്യരാജ് കണ്ണൻ തന്നെയാണ് ബെൻസിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗൗതം ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫിലോമിൻ രാജ് എഡിറ്റിങ്ങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. അനൽ അരശ് ആണ് സംഘട്ടനസംവിധാനം. സായ് അഭയങ്കർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
Also Read: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us