/indian-express-malayalam/media/media_files/2025/06/09/akhil-akkineni-zainab-ravdjee-wedding-vs-amala-nagarjuna-wedding-pics-945453.jpg)
വെള്ളിയാഴ്ചയായിരുന്നു തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായത്. സൈനബ് ആണ് അഖിലിന്റെ വധു. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.
നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Also Read: മരുമകളെ ചേർത്തുപിടിച്ച് അമല; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ശോഭിതയും നാഗ ചൈതന്യയും
ബിസിനസുകാരനായ സുൽഫി റാവ്ജിയുടെ മകളാണ് സൈനബ്. സൈനബിന്റെ സഹോദരൻ സൈൻ റാവ്ജി ZR റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. അതേസമയം, സൗത്തിന്ത്യയിലെ ഏറ്റവും ധനികനായ നടൻ നാഗാർജുനയുടെ മകനാണ് അഖിൽ അക്കിനേനി. 3572 കോടി രൂപയാണ് നാഗാർജുനയുടെ ആസ്തി.
Also Read: ബെന്നിയ്ക്ക് ഷൺമുഖത്തിനോട് എന്താണിത്ര ദേഷ്യം: 31 വർഷത്തെ പകയുടെ കഥ കണ്ടെത്തി ട്രോളന്മാർ
അതിസമ്പന്നതയുടെ ഇടയിൽ വളർന്നവരാണെങ്കിലും ലളിതമായ വിവാഹമാണ് അഖിലും സൈനബും തിരഞ്ഞെടുത്തത്. പരമ്പരാഗതമായ ഐവറി കളർ സാരിയായിരുന്നു സൈനബിന്റെ വേഷം. ലളിതമായ വെള്ള കുർത്തയും ധോത്തിയുമായിരുന്നു അഖിലിന്റെ വേഷം. കൗതുകരമായൊരു കാര്യം, അച്ഛനമ്മമാരായ നാഗാർജുനയുടെയും അമലയുടെയും വിവാഹ വസ്ത്രങ്ങളോട് ഏറെ സാമ്യമുണ്ട് അഖിൽ- സൈനബ് വിവാഹവസ്ത്രങ്ങൾക്കും എന്നതാണ്.
Also Read: Prince and Family OTT: പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്
1992 ജൂൺ 11ന് ഹൈദരാബാദിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു അമല- നാഗാർജുന വിവാഹം നടന്നത്. നാഗാർജുനയുടെ രണ്ടാം വിവാഹമായിരുന്നു അത്. 1984 ലാണ് നാഗാർജ്ജുനയും ആദ്യഭാര്യ ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും കുടുംബം മുൻകൈ എടുത്തു നടത്തിയ വിവാഹമായിരുന്നു അത്. 1986ൽ നാഗാർജുന- ലക്ഷ്മി ദമ്പതികൾക്ക് നാഗചൈതന്യ ജനിച്ചു. എന്നാൽ തമ്മിൽ പൊരുത്തപ്പെട്ടുപോകാൻ ആവാതെ ലക്ഷ്മിയും നാഗാർജുനയും 1990ൽ വേർപിരിഞ്ഞു.
1987ലാണ് അമല തെലുഗിൽ അരങ്ങേറ്റം കുറിച്ചത്. അമലയുടെ ആദ്യത്തെ രണ്ടു ചിത്രങ്ങളും നാഗാർജ്ജുനയോടൊപ്പം ആയിരുന്നു. ക്രമേണ ഇരുവർക്കുമിടയിൽ പ്രണയം പൂവിട്ടു. നിർണ്ണയം, പ്രേമയുദ്ധം, ചിനബാബു, ശിവ, കിരായ് ദാദ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു. അതിനു ശേഷമായിരുന്നു അമല- നാഗാർജുന വിവാഹം.
എന്തായാലും, 33 വർഷം മുൻപു നടന്ന, അച്ഛനമ്മമാരുടെ ലളിത വിവാഹത്തെ റീക്രിയേറ്റ് ചെയ്യുകയായിരുന്നോ അഖിൽ എന്നാണ് അഖിലിന്റെയും സൈനബിന്റെയും വിവാഹചിത്രങ്ങൾ കണ്ട ആരാധകർ തിരക്കുന്നത്.
/indian-express-malayalam/media/media_files/2025/06/09/akhil-akkineni-zainab-ravdjee-wedding-receptions-1-865478.jpg)
Also Read: 36 വയസ്സിലും കോളേജ് സ്റ്റുഡന്റിനെ പോലെ; വൈറലായി റായി ലക്ഷ്മിയുടെ പിറന്നാൾ ആഘോഷചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.