/indian-express-malayalam/media/media_files/2025/10/18/chappa-kuthu-streaming-on-ott-2025-10-18-14-02-21.jpg)
Chappa Kuthu OTT: ഹിമ ശങ്കരിയെ പ്രധാന കഥാപാത്രമാക്കി നവാഗതരായ അജേഷ് സുധാകരൻ-മഹേഷ് മനോഹർ എന്നിവർ സംവിധാനം ചെയ്ത 'ചാപ്പ കുത്ത്' ഒടിടിയിൽ കാണാം.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?
യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ഒരു ചേച്ചിയുടെയും അനുജന്റെയും സ്നേഹബന്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു അപകടത്തിൽ പെട്ട് മാനസിക നില തകരാറിലായ അനുജനെ സംരക്ഷിക്കാൻ ചേച്ചി വിവാഹം ഉപേക്ഷിച്ച് അവനു വേണ്ടി ജോലി ചെയ്തു ജീവിക്കുകയാണ്. കോവിഡ് മഹാമാരി ദുരിതം വിതച്ച ഒരു കുടുംബത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ചാപ്പകുത്ത്.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
അജേഷ് സുധാകരൻ മഹേഷ് മനോഹരൻ എന്നിവർ ചേർന്നാണ് ചാപ്പകുത്ത് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഇവർ തന്നെ. ചാപ്പകുത്ത് ദേശീയ രാജ്യാന്തര ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ബിഗ് ബജറ്റ് സിനിമകൾ മൊഴിമാറ്റി റിലീസ് ചെയുന്ന ജെഎസ് സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഡോക്ടർ മനോജ് ഗോവിന്ദ് ആണ് വിതരണം.
Also Read: അന്ന് പൂവുമായി പിറകെ നടന്നവൻ; ഇന്ന് 'മേരി'യുടെ നായകൻ
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.