scorecardresearch

ബജറ്റ് 160 കോടി; ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് 'ബേബി ജോൺ'

ദളപതി വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ

ദളപതി വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ

author-image
Entertainment Desk
New Update
Baby John

Photo: Varun Dhawan / Instagram

ബോളിവുഡ് താരം വരുൺ ധവാനെ നായകനാക്കി കാലീസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബേബി ജോൺ'. ദളപതി വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'തെരി'യുടെ റീമേക്ക് ആണ് ബേബി ജോൺ. 

Advertisment

160 കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം വൻ പരാജയത്തിലേക്ക് കുപ്പുകുത്തുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ 47 കോടി രൂപമാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ നേടാനായത്.

35 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്നു മാത്രം ഇതുവരെ നേടിയത്. 160 കോടി ബജറ്റിലൊരുക്കിയ ചിത്രത്തെ സംബന്ധിച്ച് വലിയ നിരാശയാണിത്. രാജ്യവ്യാപകമായി 4300 സ്ക്രീനുകളിൽ റിലീസു ചെയ്ത ചിത്രം എട്ടു ദിവസം പിന്നിടുമ്പോൾ 1800 സ്ക്രീനുകളിലേക്ക് ചുരുങ്ങി. 

നിലവിലെ പ്രതികരണങ്ങൾ അനുസരിച്ച് ചിത്രത്തിന് 60 കോടി കടക്കാനാകില്ലെന്നാണ് വിലയിരുത്തൽ. റീമേക്ക് ചിത്രം സ്പൂഫായെന്നാണ് പ്രേക്ഷകർ പറയുന്നത്. മാസ് ആക്ഷൻ വേഷങ്ങളിൽ വിജയ്ക്കുള്ള സ്ക്രീൻ പ്രസൻസ് വരുൺ ധവാന് ലഭിക്കുന്നില്ലെന്നതും ചിത്രത്തിനു തിരിച്ചടിയായി.

Read More

Advertisment
Varun Dhawan Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: