/indian-express-malayalam/media/media_files/H3d6vv1nYS6eH18HALCg.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് ചിത്രമാണ് ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ 'മണിച്ചിത്രത്താഴ്.' 31 വർഷങ്ങൾക്ക് മുൻപ് തിയേറ്ററിലെത്തിയ ചിത്രം വീണ്ടും വെള്ളിത്തിരയിലേക്കെത്തിയിരിക്കുകയാണ്. ഇരുകൈകളും നീട്ടിയാണ് ചിത്രത്തിന്റെ റീ റിലീസ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നാഗവല്ലിയെയും ഡോക്ടർ സണ്ണിയെയും നകുലനെയുമെല്ലാം ഒരുനോക്കുകൂടി ബിഗ് സ്ക്രീനിൽ കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
മണിച്ചിത്രത്താഴ് കണ്ട ആരും മറക്കാത്ത കഥാപാത്രമാണ് കുതിരവട്ടം പപ്പൂ അനശ്വരമാക്കിയ കാട്ടുപറമ്പൻ. ഇപ്പോഴിതാ ഈ കഥാപാത്രത്തെ കുറിച്ചുള്ള രസകരമായ ഒരു ഡയറക്ടര്‍ ബ്രില്ല്യൻസ് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റ മകനും നടനുമായ ബിനു പപ്പു.
മണിച്ചിത്രത്താഴിൽ ആദ്യമായി ഗംഗ നാഗവല്ലിയാണെന്ന് തിരിച്ചറിയുന്നത് കാട്ടുപറമ്പൻ എന്ന കഥാപാത്രമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രോഗം ഡോക്ർ സണ്ണി അവസാനംവരെ ചികിത്സിക്കാതിരുന്നതെന്നും ബിനു പറയുന്നു. 'എന്തുകൊണ്ടാണ് കാട്ടുപറമ്പൻ എന്ന കഥാപാത്രത്തെ സിനിമയുടെ അവസാന ഭാഗത്ത് നിസാരമായി ഒരു തട്ടുതട്ടി ശരിയാക്കുന്നത്. അത് തുടക്കത്തിലേ ആവാമായിരുന്നില്ലേ.
അദ്ദേഹത്തിന് രോഗമുണ്ടെന്നും എളുപ്പത്തിൽ ചികിത്സിക്കാമെന്നും ഡോക്ടർക്ക് അറിയാമായിരുന്നല്ലോ. പിന്നെ എന്തിന് അങ്ങനെ ചെയ്തു എന്നതിന് കാരണം, നാഗവല്ലിയെ ആദ്യമായി നേരിട്ടുകണ്ട വ്യക്തി കാട്ടുപറമ്പൻ മാത്രമാണ്. കാട്ടുപറമ്പൻ ഇക്കാര്യം നേരത്തെ വിളിച്ചു പറഞ്ഞാൽ അത് എല്ലാവരും അറിയും. അത് പുറത്തറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. അത്ര സൂക്ഷ്മമായ കാര്യങ്ങൾ പോലും മണിച്ചിത്രത്താഴിൽ ശ്രദ്ധിച്ചിട്ടുണ്ട്,' ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു പറഞ്ഞു.
Read More
- പൃഥിയുടെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു സുപ്രിയ
- വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട നൗഫലിന് ആശ്വാസമേകി മമ്മൂട്ടി
- എന്റെ മൂന്ന് നായകന്മാർക്കും സ്റ്റേറ്റ് അവാർഡ്, അതാണെന്റെ സന്തോഷം: ബ്ലെസി
- ദേശീയ പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുക ഇത്രയാണ്
- 70th National Film Awards 2024 Winners: ദേശീയ പുരസ്കാര ജേതാക്കൾ ഇവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.