/indian-express-malayalam/media/media_files/2024/11/26/2mCHo3QeXHzTO6IJytzS.jpg)
അർജുന്റെ പ്രിയതമ, ശ്രീതുവിന്റെയും
ബിഗ് ബോസ് മലയാളം ആറാം സീസണിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ജോഡികളാണ് അർജുനും ശ്രീതുവും. ഇരുവരും തമ്മിൽ നല്ല സൗഹൃദമാണെന്നു പലകുറി വ്യക്തമാക്കിയിരുന്നെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആരാധകർ തന്നെയുണ്ട്. ബിഗ് ബോസിനു ശേഷവും ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും വീഡിയോകളുമൊക്കെ ഏറ്റെടുക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ, അർജുൻ- ശ്രീതു കോമ്പോ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ആവേശം പകരുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയും ശ്രീതുവിന്റെ അടുത്ത സുഹൃത്തുമായ ശരണ്യയാണ് ഈ ചിത്രങ്ങൾ പങ്കിട്ടത്. വിവാഹവേഷത്തിൽ നിൽക്കുന്ന അർജുനെയും ശ്രീതുവിനെയും വീഡിയോയിൽ കാണാം. അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞുകൊണ്ട് ബിഗ് ബോസ് താരങ്ങളായ രതീഷ്, സിജോ, ശരണ്യ എന്നിവരും ചിത്രത്തിലുണ്ട്.
ഇരുവരും വിവാഹിതരായോ എന്ന് ആർക്കും ആദ്യ നോട്ടത്തിൽ സംശയം തോന്നാം. എന്നാൽ പ്രിയതമ എന്ന മ്യൂസിക് ആൽബത്തിന്റെ പ്രമോഷൻ പോസ്റ്ററാണിത്. ശരണ്യയുടെ പ്രൊഡക്ഷൻ ഹൗസാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്.
വിഷ്ണു വിജയ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബി മുരളികൃഷ്ണ സംഗീതം പകർന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read More
- ശബ്ദം പോര, 'മാർക്കോ'യിൽ നിന്ന് ഡബ്സി പുറത്ത്; പകരം വന്നത് 'കെജിഎഫ്' ഗായകൻ
- 'ജീവിതത്തോളം വിശ്വസിക്കുന്നു, അത്രമാത്രം സ്നേഹിക്കുന്നു;' എ.ആർ റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു
- അപകീർത്തിപരമായ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.