/indian-express-malayalam/media/media_files/4Pt2XfgC04hdIUKIroax.jpg)
സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ അടുത്ത ചങ്ങാത്തം പുലർത്തുന്നവരാണ് ഭാവന, ശിൽപ്പ ബാല, സയനോര ഫിലിപ്പ്, ഷെഫ്ന, രമ്യ നമ്പീശൻ, മൃദുല മുരളി എന്നിവർ. ഈ ചങ്ങാതികൂട്ടം ഇടയ്ക്കിടെ ഒത്തുകൂടി സൗഹൃദം പങ്കിടാറുണ്ട്.
ഇപ്പോഴിതാ, രമ്യ നമ്പീശന്റെ സഹോദരനും സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്‌മണ്യൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഭാവനയുടെയും കൂട്ടുകാരികളുടെയും വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
രാഹുൽ സുബ്രഹ്‌മണ്യനു വധുവായി എത്തുന്നത് ഡെബി സൂസൺ ചെമ്പകശേരിയാണ്. 10 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്.
ജയസൂര്യയും രമ്യാ നമ്പീശനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മങ്കിപെൻ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് രാഹുൽ സിനിമാ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് തട്ടത്തിൻ മറയത്ത്, ജോ ആൻഡ് ദ ബോയ്, സെയ്ഫ്, മേപ്പടിയാൻ, ഹോം എന്നീ ചിത്രങ്ങൾക്കും രാഹുൽ സംഗീതമൊരുക്കി.
Read More
- നിലയുടെ ജീവിതത്തിലെ പുതിയ തുടക്കം; ചിത്രങ്ങളുമായി പേളി
- 'അഹന്തയിൽ നിന്നും മുക്തി നേടുന്നു': തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
- ഷൂട്ടിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറന്നു, സ്പോട്ട് ബോയ് ബോധംകെട്ടു: മെർലിൻ മൺറോ പോസിനെ കുറിച്ച് ഫറാ ഖാൻ
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.