അങ്ങനെ ആരാധരെ ശാന്തരാക്കിക്കൊണ്ട് ഒടുവിൽ ടൊവിനോയും എത്തി. അശ്വമേധം വീഡിയോയ്ക്കു പിന്നാലെ ബേസിൽ പങ്കുവെച്ച ചിത്രത്തിനാണ് ടൊവിനോ കമൻ്റ് ചെയ്തിരിക്കുന്നത്.
''ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്," എന്ന ക്യാപ്ഷനോടെ ബേസിൽ പങ്കുവച്ച കുട്ടിക്കാല ചിത്രത്തിനാണ് "സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?" എന്ന കമൻ്റുമായി ടൊവിനോ എത്തിയത്.
ബേസിലിൻ്റെ പോസ്റ്റിന് ടൊവിനോ കമൻ്റ് ചെയ്തിരിക്കുന്നു | ചിത്രം: സ്ക്രീൻ ഗ്രാബ്
ഇതിനകം ആരാധകരും അഭിനേതാക്കാളും ഉൾപ്പെടെ നിരവധി ആളുകളാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്. അടുത്തകാലത്ത് സോഷ്യൽ മീഡിയ ഒന്നാകെ ചിരിപ്പിച്ച ഒന്നാണ് ബേസിൽ യൂണിവേഴ്സ്. ഷേക്ക് ഹാൻഡ് മിസ്സായി പോയവരുടെ ഒരു പാരലൽ യൂണിവേഴ്സ് തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടു. ബേസിൽ, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശൻ, അക്ഷയ് കുമാർ മുതൽ സാക്ഷാൽ മമ്മൂട്ടി വരെ ബേസിൽ യൂണിവേഴ്സിൽ അഡ്മിഷൻ എടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അതോടെ, പൊതുവേദികളിൽ ഷേക്ക് ഹാൻഡ് നൽകുമ്പോൾ നസ്ലനെയും ആസിഫലിയേയും പോലെയുള്ള യുവതാരങ്ങളൊക്കെ ഏറെ ജാഗ്രത പുലർത്തുന്നതും നമ്മൾ വീഡിയോകളിൽ കണ്ടു.
സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ബേസിലിന്റെ 'ഷേക്ക് ഹാൻഡ് മിസ്സ് യൂണിവേഴ്സിന്റെ' തുടക്കം. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാൽ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസിൽ ചമ്മി കൈ താഴ്ത്തി. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ, ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. തുടർന്ന് സമാനമായ അനുഭവം പലർക്കും നേരിട്ടതോടെയാണ് 'ഷേക്ക് ഹാൻഡ് മിസ്സ് യൂണിവേഴ്സ്' പോപ്പുലറായത്.
സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?; ട്രോളിന് കമൻ്റുമായി ടൊവിനോ
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ബേസിലിൻ്റെ പഴയ വീഡിയോയും ചിത്രങ്ങളുമാണ് ശ്രദ്ധേയമായിരിക്കുന്നത്. ബേസിലിൻ്റെ ട്രോളുകൾക്ക് മറുപടിയുമായി ഒടുവിൽ ടൊവിനോയും എത്തി

ബേസിൽ ജോസഫ്
കൈരളി ചാനലിൽ 'അശ്വമേധം' എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ബേസിലിൻ്റെ കുട്ടിക്കാല വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിവച്ചത്.
"ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീർന്നെടാ,"
"ഇനി ബേസിൽ കുറച്ചുനാൾ ബഹിരാകാശത്തു ആണ് താമസം,"
"ലെ ടിനോവ: മുടിയിൽ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ,"
"ഇതിന് പിന്നിൽ ടിനോവയുടെ കറുത്ത കൈകൾ ആണോ എന്ന് ഒരു സംശയം," എന്നിങ്ങനെ പോകുന്നു വീഡിയോയിൽ വന്ന കമന്റുകൾ.
Also Read:ഇതൊക്കെയാണ് കുത്തിപ്പൊക്കൽ! ആരെങ്കിലും ടൊവിനോയെ വിവരം അറിയിച്ചോ?; വൈറലായി ത്രോബാക്ക് വീഡിയോ
അങ്ങനെ ആരാധരെ ശാന്തരാക്കിക്കൊണ്ട് ഒടുവിൽ ടൊവിനോയും എത്തി. അശ്വമേധം വീഡിയോയ്ക്കു പിന്നാലെ ബേസിൽ പങ്കുവെച്ച ചിത്രത്തിനാണ് ടൊവിനോ കമൻ്റ് ചെയ്തിരിക്കുന്നത്.
''ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്," എന്ന ക്യാപ്ഷനോടെ ബേസിൽ പങ്കുവച്ച കുട്ടിക്കാല ചിത്രത്തിനാണ് "സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?" എന്ന കമൻ്റുമായി ടൊവിനോ എത്തിയത്.
Aslo Read: "ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്"
ഇതിനകം ആരാധകരും അഭിനേതാക്കാളും ഉൾപ്പെടെ നിരവധി ആളുകളാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്. അടുത്തകാലത്ത് സോഷ്യൽ മീഡിയ ഒന്നാകെ ചിരിപ്പിച്ച ഒന്നാണ് ബേസിൽ യൂണിവേഴ്സ്. ഷേക്ക് ഹാൻഡ് മിസ്സായി പോയവരുടെ ഒരു പാരലൽ യൂണിവേഴ്സ് തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടു. ബേസിൽ, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശൻ, അക്ഷയ് കുമാർ മുതൽ സാക്ഷാൽ മമ്മൂട്ടി വരെ ബേസിൽ യൂണിവേഴ്സിൽ അഡ്മിഷൻ എടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അതോടെ, പൊതുവേദികളിൽ ഷേക്ക് ഹാൻഡ് നൽകുമ്പോൾ നസ്ലനെയും ആസിഫലിയേയും പോലെയുള്ള യുവതാരങ്ങളൊക്കെ ഏറെ ജാഗ്രത പുലർത്തുന്നതും നമ്മൾ വീഡിയോകളിൽ കണ്ടു.
Also Read: ഇന്ത്യയിൽ ആകെ 150 എണ്ണം; ഫോക്‌സ്‌വാഗണ്‍ ഗോൾഫ് ജിടിഐ സ്വന്തമാക്കി ജയസൂര്യ
സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ബേസിലിന്റെ 'ഷേക്ക് ഹാൻഡ് മിസ്സ് യൂണിവേഴ്സിന്റെ' തുടക്കം. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാൽ ആ പ്ലെയർ അതുകാണാതെ പൃഥ്വിരാജിനു കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസിൽ ചമ്മി കൈ താഴ്ത്തി. മുൻപ് സമാനമായ അനുഭവം ടൊവിനോയ്ക്ക് ഉണ്ടായപ്പോൾ, ടൊവിനോയെ കളിയാക്കി ബേസിൽ ചിരിച്ചതിനു കിട്ടിയ പണിയാണിത് എന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. തുടർന്ന് സമാനമായ അനുഭവം പലർക്കും നേരിട്ടതോടെയാണ് 'ഷേക്ക് ഹാൻഡ് മിസ്സ് യൂണിവേഴ്സ്' പോപ്പുലറായത്.
Read More: വളരെ വൈകിയാണ് എനിക്ക് ഓട്ടിസമുണ്ടെന്ന് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ജ്യോത്സ്ന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.