scorecardresearch

ഇതൊക്കെയാണ് കുത്തിപ്പൊക്കൽ! ആരെങ്കിലും ടൊവിനോയെ വിവരം അറിയിച്ചോ?; വൈറലായി ത്രോബാക്ക് വീഡിയോ

"ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി, ബേസിൽ തീർന്നു" "ഇതിന് പിന്നിൽ ടിനോവയുടെ കറുത്ത കൈകൾ ആണോ എന്ന് ഒരു സംശയം," എന്നിങ്ങനെ പോവുന്നു കമന്റുകൾ

"ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി, ബേസിൽ തീർന്നു" "ഇതിന് പിന്നിൽ ടിനോവയുടെ കറുത്ത കൈകൾ ആണോ എന്ന് ഒരു സംശയം," എന്നിങ്ങനെ പോവുന്നു കമന്റുകൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Basil Joseph childhood Photo video

Basil Joseph Throwback Video: മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. ഇപ്പോഴിതാ, ബേസിലിന്റെ ഒരു കുട്ടിക്കാല വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. 

Advertisment

Also Read: വേദിയിൽ തകർപ്പൻ ഡാൻസുമായി കുഞ്ഞ് ഹോപ്പ്; താളം പിടിച്ച് ബേസിൽ, വീഡിയോ

വയനാട്ടിൽ നിന്നും അശ്വമേധം പരിപാടിയിൽ പങ്കെടുക്കാൻ കൈരളി ചാനലിൽ എത്തിയ ഒരു പതിനാലുകാരൻ. ആ പയ്യന്റെ തമാശയും ചിരിയും സംസാരവുമൊക്കെയാണ് ഈ ത്രോബാക്ക് വീഡിയോയുടെ ഹൈലൈറ്റ്. ആ പയ്യനെ ഇന്ന് കേരളക്കര അറിയും. മലയാളികളുടെ പ്രിയപ്പെട്ട ബേസിൽ ജോസഫാണ് അശ്വമേധം വേദിയിലെത്തിയ ആ കൊച്ചു കുട്ടി. 

Also Read: അന്നാരോർത്തു ഈ കുട്ടി മലയാളത്തിലെ മികച്ച നടിയായി മാറുമെന്ന്?

"ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീർന്നെടാ,"

"ഇനി ബേസിൽ കുറച്ചുനാൾ ബഹിരാകാശത്തു ആണ് താമസം,"

Advertisment

"ലെ ടിനോവ: മുടിയിൽ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ,"

"ഇതിന് പിന്നിൽ ടിനോവയുടെ കറുത്ത കൈകൾ ആണോ എന്ന് ഒരു സംശയം," എന്നിങ്ങനെ പോവുന്നു കമന്റുകൾ. 

നിർമാതാവ് ബാദുഷയും ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Also Read: അന്ന് ദാദയ്ക്കായി ആർത്തുവിളിച്ചു, ഇന്ന് സ്വപ്നം പോലെ അരികിൽ: ഗാംഗുലിയെ കണ്ട സന്തോഷം പങ്കുവച്ച് നവ്യ നായർ

പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസിൽ ചിത്രങ്ങൾ. പൊന്മാനിലെ  ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. 

അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.  ഗുൾട്ടെയുടെ റിപ്പോർട്ട് അനുസരിച്ച് , ബേസിൽ ജോസഫ് പറഞ്ഞ ഒരു തിരക്കഥയി അല്ലുവിന് ഇഷ്ടമായെന്നും അത് മുന്നോട്ട് കൊണ്ടുപോകാൻ അല്ലു പ്ലാൻ ചെയ്യുന്നു എന്നും പറയപ്പെടുന്നു. ഗീത ആർട്‌സ് ബാനറിൽ അല്ലു അരവിന്ദ് നിർമ്മിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം നൽകും. ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ബേസിൽ ജോസഫ് പ്രോജക്റ്റ് ഒരു സൂപ്പർഹീറോ ചിത്രമാണെന്നാണ് റിപ്പോർട്ട്. 

Also Read: വളരെ വൈകിയാണ് എനിക്ക് ഓട്ടിസമുണ്ടെന്ന് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ജ്യോത്സ്ന

Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: