/indian-express-malayalam/media/media_files/2025/06/14/j9yf2prV21GPF8X7Dc55.jpg)
സൗരവ് ഗാംഗുലിയ്ക്ക് ഒപ്പം നവ്യ നായർ
മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം. കുറച്ചു ദിവസങ്ങളായി ലണ്ടനിലാണ് നവ്യ.
കുട്ടിക്കാലത്ത് ടിവിയിൽ കണ്ട് നെഞ്ചിലേറ്റിയ പ്രിയതാരത്തെ നേരിൽ കണ്ടതിലുള്ള സന്തോഷം പങ്കിടുകയാണ് നവ്യ നായർ ഇപ്പോൾ. മറ്റാരുമല്ല, സാക്ഷാൽ സൗരവ് ഗാംഗുലിയെ ആണ് നവ്യ കണ്ടുമുട്ടിയത്. തന്റെ ലണ്ടൻ യാത്രയ്ക്കിടയിൽ ഗാംഗുലിയെ കണ്ട സന്തോഷവും ഒപ്പം നിന്നെടുത്ത ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരിക്കുകയാണ് നവ്യ.
Read More: വളരെ വൈകിയാണ് എനിക്ക് ഓട്ടിസമുണ്ടെന്ന് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ജ്യോത്സ്ന
"ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു!
എന്റെ ലണ്ടൻ വെക്കേഷനിടയിൽ സൗരവ് ഗാംഗുലിയെ കണ്ടുമുട്ടി.
ടിവിയിൽ ദാദയെ കാണുമ്പോൾ പ്രോത്സാഹിപ്പിക്കാനായി ആർത്തുവിളിച്ച ആ സ്കൂൾ വിദ്യാർത്ഥിനിയിൽ നിന്നും ഈ നിമിഷം പങ്കിടുന്നത് വരെ - ചില ഓർമ്മകൾ എന്നെന്നേക്കുമായി മായാതെ കിടക്കുന്നു.
ഇതിഹാസം," നവ്യ കുറിച്ചു.
അഭിനയത്തേക്കാൾ ഡാൻസിൽ സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോൾ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ.
Read More: ആശ തന്ന വെളിച്ചത്തിനു മുന്നിൽ ഈഫൽ ടവർ നിഷ്പ്രഭം; ഹൃദയം തൊടും കുറിപ്പുമായി മനോജ് കെ ജയൻ
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്.
Read More: ബിഗ് ബോസ് താരം സനയ്ക്ക് ലിവർ സിറോസിസ്; രോഗനിർണയം 32-ാം വയസ്സിൽ
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. 'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
Read More: 10,300 കോടിയുടെ ആസ്തി, ഷാരൂഖിനേക്കാളും സമ്പന്നൻ: ബിസിനസ് സാമ്രാജ്യം പിന്നിൽ ഉപേക്ഷിച്ച് സഞ്ജയ് കപൂർ മടങ്ങുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.