/indian-express-malayalam/media/media_files/2025/06/13/zCysnetzEHSXytX0jPwE.jpg)
സന മക്ബുൾ
ടെലിവിഷൻ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സന മക്ബുളിനു ലിവർ സിറോസിസ് സ്ഥിരീകരിച്ചു. 32 വയസ്സുകാരിയായ സന ഏറെ നാളായി ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസിനോട് പൊരുതുകയായിരുന്നു. അതിനു പിന്നാലെയാണ് നടിയ്ക്ക് ലിവർ സിറോസിസ് സ്ഥിരീകരിച്ചിരിക്കുന്നത്.
“കുറച്ചു കാലമായി ഞാൻ ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ജീവിക്കുന്നു, പക്ഷേ അടുത്തിടെ കാര്യങ്ങൾ കൂടുതൽ വഷളായി. എന്റെ രോഗപ്രതിരോധ ശേഷി എന്റെ കരളിനെ കൂടുതൽ ആക്രമിക്കാൻ തുടങ്ങി, ഇപ്പോൾ എനിക്ക് ലിവർ സിറോസിസ് ഉണ്ടെന്ന് കണ്ടെത്തി. പക്ഷേ, ഞാൻ ശക്തയായി തുടരാൻ ശ്രമിക്കുകയും ഓരോ ദിവസവും ചികിത്സ തേടുകയും ചെയ്യുന്നു,” ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സന പറഞ്ഞു.
Also Read: ഡോക്ടർ എലിസബത്ത്, എന്റെ പ്രാർത്ഥനകൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്: ആശ്വസിപ്പിച്ച് ബാല
“കരൾ മാറ്റിവയ്ക്കൽ ഒഴിവാക്കാൻ ഡോക്ടർമാരും ഞാനും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഞാൻ ഇമ്മ്യൂണോതെറാപ്പി ആരംഭിച്ചു - ഇത് ശരിക്കും തീവ്രവും ക്ഷീണിപ്പിക്കുന്നതുമാണ്. ചില ദിവസങ്ങൾ വളരെ കഠിനമാണ്. പക്ഷേ ഞാൻ പ്രതീക്ഷയോടെ മുന്നോട്ടുപോവുന്നു. കരൾ മാറ്റിവയ്ക്കൽ പോലുള്ള വലിയ ശസ്ത്രക്രിയകളിലേക്കു പോവാതെ എനിക്ക് സുഖം പ്രാപിക്കണം. അത് എളുപ്പമാകില്ല, പക്ഷേ അത്ര എളുപ്പത്തിൽ ശ്രമം ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. ചില ദിവസങ്ങളിൽ ഞാൻ കരയുന്നു, ചില ദിവസങ്ങളിൽ ഞാൻ ചിരിക്കുന്നു, പക്ഷേ എല്ലാ ദിവസവും ഞാൻ ശ്രമിക്കുന്നു. അവർ പറയുന്നതുപോലെ, രോഗശാന്തി ഒരു യാത്രയാണ്, മുന്നോട്ടു പോവുന്തോറും ഞാൻ കൂടുതൽ പഠിക്കുന്നു.”
“ഈ യാത്രയിൽ എന്റെ കുടുംബമാണ് എന്റെ നങ്കൂരം. ചിലപ്പോൾ ഞാൻ വേദനിക്കുന്നത് കാണുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അവർക്ക് എന്നെ വേദനയോടെ കാണുന്നത്. ഞാൻ തകർന്നുപോകുന്നത് അവർ കണ്ടിട്ടുണ്ട്. എന്റെ അമ്മ അധികമൊന്നും പറയുന്നില്ല, പക്ഷേ അവരുടെ നിശബ്ദത ഞാനറിയുന്നുണ്ട്. എന്റെ അച്ഛൻ വിഷമിക്കുന്നുവെന്ന് എനിക്കറിയാമെങ്കിലും, അദ്ദേഹം ധൈര്യശാലിയായി പെരുമാറുന്നു. ഏറ്റവും കഠിനമായ ദിവസങ്ങളിൽ പോലും ഞാൻ ഒറ്റയ്ക്കാണെന്ന് അവർ തോന്നിപ്പിക്കുന്നില്ല. രോഗശാന്തി എന്നത് മരുന്ന് മാത്രമല്ല, സ്നേഹം അനുഭവിക്കൽ കൂടിയാണ്.”
Also Read: ഇതിലും വലിയ പിറന്നാൾ സമ്മാനം സ്വപ്നങ്ങളിൽ മാത്രം; മാളവികയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത് മേക്കപ്പ് ആർട്ടിസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.