/indian-express-malayalam/media/media_files/2025/06/15/nBqdH2afwpFOMEqWhOUr.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ബേസിൽ ജോസഫ്
സംവിധായകനായെത്തി നായകനായി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം​ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച ബേസിലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് പ്രവേശിച്ച താരം വളരെ പെട്ടന്നാണ് നായകനടനായി ഉയർന്നു വന്നത്.
ബേസിലിന്റെ ഒരു കുട്ടിക്കാല വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കൈരളി ടീവിയിലെ അശ്വമേധം പരിപാടിയിൽ പങ്കെടുക്കുന്ന ബേസിലിന്റെ ഒരു പഴയ വീഡിയോയാണ് കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. വളരെപ്പെട്ടന്നു തന്നെ വീഡിയോ വൈറലാകുകയും ചെയ്തു.
Also Read: ഇതൊക്കെയാണ് കുത്തിപ്പൊക്കൽ! ആരെങ്കിലും ടൊവിനോയെ വിവരം അറിയിച്ചോ?; വൈറലായി ത്രോബാക്ക് വീഡിയോ
ഇപ്പോഴിതാ, "ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്," എന്ന ക്യാപ്ഷനോടെ ബേസിൽ പങ്കുവച്ച മറ്റൊരു കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്. കൈയ്യിൽ ഗിറ്റാറുമായി നിൽക്കുന്ന പഴയ ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. ആരാധകരടക്കം നിരവധി ആളുകളാണ് വീഡിയോയിൽ കമന്റുമായെത്തുന്നത്.
Also Read: വേദിയിൽ തകർപ്പൻ ഡാൻസുമായി കുഞ്ഞ് ഹോപ്പ്; താളം പിടിച്ച് ബേസിൽ, വീഡിയോ
അതേസമയം, പ്രാവിൻകൂട് ഷാപ്പ്, പൊന്മാൻ, മരണമാസ് എന്നിവയാണ് ഈ വർഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസിൽ ചിത്രങ്ങൾ. പൊന്മാനിലെ ബേസിലിന്റെ തകർപ്പൻ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനായി ഒന്നിക്കുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഗുൾട്ടെയുടെ റിപ്പോർട്ട് അനുസരിച്ച്, ബേസിൽ ജോസഫ് പറഞ്ഞ ഒരു തിരക്കഥയി അല്ലുവിന് ഇഷ്ടമായെന്നും അത് മുന്നോട്ട് കൊണ്ടുപോകാൻ അല്ലു പ്ലാൻ ചെയ്യുന്നു എന്നും പറയപ്പെടുന്നു. ഗീത ആർട്‌സ് ബാനറിൽ അല്ലു അരവിന്ദ് നിർമ്മിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം നൽകും. ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, ബേസിൽ ജോസഫ് പ്രോജക്റ്റ് ഒരു സൂപ്പർഹീറോ ചിത്രമാണെന്നാണ് റിപ്പോർട്ട്.
Read More: അന്നാരോർത്തു ഈ കുട്ടി മലയാളത്തിലെ മികച്ച നടിയായി മാറുമെന്ന്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us