/indian-express-malayalam/media/media_files/2025/06/15/ohvCLtNtrE6EM2hl1RpK.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ കരുത്തനായ ഹാച്ച്ബാക്ക് വാഹനം സ്വന്തമാക്കി നടൻ ജയസൂര്യ. ഫോക്‌സ്‌വാഗന്റെ ഇന്ത്യയിലെ രണ്ടാമത്തെ ജിടിഐ മോഡലായ ഗോള്‍ഫ് ആണ് നടൻ സ്വന്തമാക്കിയത്. 250 ഗോൾഫ് ജിടിഐ വാഹനങ്ങൾ മാത്രമാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കുക. ഇതിലെ ആദ്യ ബാച്ചിലെ 150 വാഹനങ്ങളിൽ ഒന്നാണ് ജയസൂര്യ സ്വന്തമാക്കിയത്.
വലിയ സന്തോഷത്തോടെയാണ് വാഹനം സ്വന്തമാക്കുന്നതെന്നും മകനായ അദ്വൈതിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ വാഹനമെന്നും ജയസൂര്യ മനോരമ ഓൺലൈനിനോടു പറഞ്ഞു. ഏറെ നാളായി കാത്തിരുന്ന വണ്ടിയാണ് ഇതെന്നും ഇന്ത്യയിൽ എത്തുന്നു എന്നു കേട്ടപ്പോൾ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്വൈത് പറഞ്ഞു.
Also Read: ഇതൊക്കെയാണ് കുത്തിപ്പൊക്കൽ! ആരെങ്കിലും ടൊവിനോയെ വിവരം അറിയിച്ചോ?; വൈറലായി ത്രോബാക്ക് വീഡിയോ
കേരളത്തിലടക്കം വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ് ഗോൾഫ്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ബാച്ചിലെ വാഹനങ്ങളെല്ലാം വിറ്റുപോയിരുന്നു. ഫോക്‌സ്‌വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിൻ കരുത്തേകുന്ന വാഹനമാണിത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വാഹനത്തിനുണ്ട്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 5.9 സെക്കന്റ് മതി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് വാഹനത്തിന്റെ പരമാവധി വേഗം. 52.99 ലക്ഷം രൂപയാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ എക്സ് ഷോറൂം വില.
Also Read:വളരെ വൈകിയാണ് എനിക്ക് ഓട്ടിസമുണ്ടെന്ന് തിരിച്ചറിഞ്ഞത്: വെളിപ്പെടുത്തി ജ്യോത്സ്ന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.