scorecardresearch

എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന ഈ ചെറുപ്പക്കാരൻ ഇന്നൊരു സെലിബ്രിറ്റിയാണ്, ആളെ മനസ്സിലായോ?: ബാലചന്ദ്രമേനോൻ

ഇപ്പോൾ "ഇതിയാൻ" സംസാരവിഷയമാണെന്നാണ് ബാലചന്ദ്രമേനോൻ നൽകുന്ന ക്ലൂ

ഇപ്പോൾ "ഇതിയാൻ" സംസാരവിഷയമാണെന്നാണ് ബാലചന്ദ്രമേനോൻ നൽകുന്ന ക്ലൂ

author-image
Entertainment Desk
New Update
Balachandra Menon Blessy Director Thorwback

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. കഴിഞ്ഞ ദിവസം ബാലചന്ദ്രമേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു ത്രോബാക്ക് ചിത്രമാണ് ശ്രദ്ധ കവരുന്നത്. 

Advertisment

വർഷങ്ങൾക്കു മുമ്പ് ഇന്റർ കോളേജ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയ ബാലചന്ദ്രമേനോൻ വിജയിയായൊരു ചെറുപ്പക്കാരന് ട്രോഫി സമ്മാനിക്കുന്ന ചിത്രമാണിത്. ആ ട്രോഫി സ്വീകരിക്കുന്ന ആളെ മനസ്സിലായോ എന്നാണ് ബാലചന്ദ്രമേനോന്റെ ചോദ്യം.

ഈ ട്രോഫി ഏറ്റുവാങ്ങുന്ന ആൾ ഇപ്പോൾ മലയാളസിനിമയിൽ തിളങ്ങി നിൽക്കുന്നയാളാണെന്നും  ബാലചന്ദ്രമേനോൻ സൂചന നൽകുന്നുണ്ട്.

"പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളേജ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും!

Advertisment
തീർന്നില്ലാ. ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും!
അമ്മയാണേ സത്യം, ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നില്ല ....
എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർത്ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും!
അതേ .... സിനിമയിൽ തന്നെ ...
ഒന്നു മാത്രം, നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട് .....
ഇപ്പോൾ "ഇതിയാൻ" സംസാരവിഷയമാണെന്ന് ....
പിടി കിട്ടിയോ ?
ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ , ഇതേ നേരം പ്രതീക്ഷിക്കുക," എന്നാണ് ബാലചന്ദ്രമേനോൻ കുറിച്ചത്.
അതേസമയം, ആ കലാകാരനെ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. സംവിധായകൻ ബ്ലെസിയാണ് ചിത്രത്തിലെ ചെറുപ്പക്കാരൻ. ലോകമെമ്പാടും ബ്ലെസിയുടെ ആടുജീവിതം സംസാരവിഷയമാകുന്നതിനെ കുറിച്ചുകൂടിയാണ് ബാലചന്ദ്രമേനോൻ കുറിപ്പിൽ സൂചിപ്പിക്കുന്നത്. 

Read More Entertainment Stories Here



Blessy Balachandramenon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: