scorecardresearch

കാണാൻ ആളില്ല, റിലീസിന്റെ തലേദിവസവും അവസ്ഥ ശോകം: ആശങ്കയോടെ നിർമാതാക്കൾ

വെള്ളിയാഴ്ച റിലീസിനെത്തുന്ന രണ്ടു ചിത്രങ്ങൾക്കും 1000 ടിക്കറ്റു പോലും ഇതുവരെ വിറ്റഴിഞ്ഞിട്ടില്ല എന്നത് നിരാശജനകമാണ്

വെള്ളിയാഴ്ച റിലീസിനെത്തുന്ന രണ്ടു ചിത്രങ്ങൾക്കും 1000 ടിക്കറ്റു പോലും ഇതുവരെ വിറ്റഴിഞ്ഞിട്ടില്ല എന്നത് നിരാശജനകമാണ്

author-image
Entertainment Desk
New Update
Auron Mein Kahan Dum Tha Ulajh sell

ഓരോ വെള്ളിയാഴ്ചകളെയും പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. എന്നാൽ, ബോളിവുഡിനെ സംബന്ധിച്ച് ഈ വെള്ളി,  'ദുഖഃവെള്ളി'യാവുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ. അജയ് ദേവ്ഗൺ, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നീരജ് പാണ്ഡെ സംവിധാനം ചെയ്ത റൊമാൻ്റിക് ത്രില്ലർ ഔറോൺ മേ കഹൻ ദം ഥാ ബോക്‌സ്, ജാൻവി കപൂർ ചിത്രം ഉലജ് എന്നിവ ആഗസ്റ്റ് 2 വെള്ളിയാഴ്ച റിലീസിനെത്തുകയാണ്. എന്നാൽ, ചിത്രത്തിന്റെ ഓപ്പണിംഗ് ബിസിനസ്സാണ് നിർമാതാക്കൾക്ക് വേവലാതി ഉണ്ടാക്കുന്നത്. ഇരു ചിത്രങ്ങൾക്കും വേണ്ടത്ര ഹൈപ്പ് ഇല്ലെന്നതും അഡ്വാൻസ് ബുക്കിംഗിലെ ശോകാവസ്ഥയുമാണ് വേവലാതിയ്ക്ക് പിന്നിൽ. 

Advertisment

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ഔറോൺ മേ കഹൻ ദം ഥാ റിലീസിന് മൂന്ന് നാഷണൽ തിയേറ്റർ ശൃംഖലകളിലായി 1000ൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയിരിക്കുന്നത്. അതേസമയം, ജാൻവിയുടെ ഉലജ് അഡ്വാൻസ് ബുക്കിംഗിൽ 750 ടിക്കറ്റുകൾ മാത്രമാണ് വിറ്റിരിക്കുന്നത്. ടിക്കറ്റ് നിരക്ക് ശരാശരി 250 രൂപയാണെങ്കിൽ രണ്ടു ചിത്രങ്ങളുടെയും അഡ്വാൻസ് ബുക്കിംഗ് ബിസിനസ്സ്, രണ്ടര ലക്ഷം രൂപയിൽ താഴെയാണ്. ബോളിവുഡിലെ ഒരു മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് പോലും രണ്ട് ദിവസം കൊണ്ട് ഇത്രയും തുക ഉണ്ടാക്കുന്നുണ്ട് എന്നതാണ് വസ്തുത. 

കൽക്കി 2898 എഡി റിലീസിനു തൊട്ടു പിന്നാലെയായിരുന്നു 'ഔറോൺ മേ കഹൻ ദം ഥാ'യുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൽക്കിയുടെ ഹൈപ്പ് ചിത്രത്തെ ബാധിക്കുമെന്ന് തോന്നിയതിനാൽ റിലീസ് ഡേറ്റ് മാറ്റുകയായിരുന്നു. എന്നിട്ടും രക്ഷയില്ല എന്ന അവസ്ഥയിലാണ് ഔറോൺ മേൻ കഹാൻ ദം ഥായുടെ ഓപ്പണിംഗ് വ്യവസായം ചെന്നു നിൽക്കുന്നത്.  ഹോളിവുഡ് ഹിറ്റായ ഡെഡ്‌പൂൾ & വോൾവറിൻ ഈ വർഷത്തെ മികച്ച ഓപ്പണിംഗായി തുടക്കം കുറിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ഇരുചിത്രങ്ങളുടെയും റിലീസ് എന്നതും ശ്രദ്ധേയം. 

ഏകദേശം 15 വർഷത്തിനിടയിലെ ഏറ്റവും മോശം ഓപ്പണിംഗ് നേടുകയും വെറും 20 കോടി രൂപ മാത്രം കളക്റ്റ് ചെയ്യുകയും ചെയ്ത അക്ഷയ് കുമാർ ചിത്രം സർഫിറയുടെയുടെയും പിന്നിലായാണ് ഔറോൺ മേ കഹൻ ദം താ നിലയിറപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അക്ഷയ് കുമാർ ബോക്‌സ് ഓഫീസിൽ പരാജയങ്ങൾ ഏറ്റുവാങ്ങുകയാണ്. എന്നാൽ, അജയ് ദേവ്ഗണും തബുവും ഈ വർഷം  രണ്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഷൈത്താനിൽ അജയ് അഭിനയിച്ചപ്പോൾ,  ക്രൂവിന്റെ ഭാഗമായിരുന്നു തബു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ദൃശ്യം 2, ഭൂൽ ഭുലയ്യ 2 തുടങ്ങിയ ഹിറ്റുകളും അജയ്-തബു ജോഡികളുടേതായിട്ടുണ്ട്. എന്നിട്ടും  'ഔറോൺ മേ കഹൻ ദം ഥാ'യ്ക്ക് ഹൈപ്പില്ല എന്നത് നിർമാതാക്കളെയും ആശങ്കയിലാക്കുകയാണ്. 

Advertisment

അതേസമയം, മറുവശത്ത് ജാൻവി കപൂർ വർഷങ്ങളായി ഒരു ഹിറ്റിനായി ശ്രമിക്കുകയാണ്. 2018ൽ ആണ് ജാൻവി അവസാനമായി ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമായത്. ജാൻവിയുടെ അവസാന രണ്ട് തിയേറ്റർ റിലീസുകൾ - മിലി, മിസ്റ്റർ & മിസിസ് മഹി -  ഇവ രണ്ടും ബോക്‌സ് ഓഫീസിൽ മോശം പ്രകടനമാണ് കാഴ്ച വച്ചത്. 

Read More Entertainment Stories Here

Bollywood Box Office Janhvi Kapoor Tabu Ajay Devgan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: