scorecardresearch

ഇനിയില്ല പരിഭവം; മുഖ്യമന്ത്രിയുടെ ഇഫ്‍താർ വിരുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് ആസിഫും രമേഷ് നാരായണും

ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങാൻ രമേഷ് നാരായണൻ വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. സംവിധായകൻ ജയരാജിൽ നിന്നാണ് അന്ന് രമേഷ് നാരായണൻ പുരസ്കാരം കൈപ്പറ്റിയത്

ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങാൻ രമേഷ് നാരായണൻ വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. സംവിധായകൻ ജയരാജിൽ നിന്നാണ് അന്ന് രമേഷ് നാരായണൻ പുരസ്കാരം കൈപ്പറ്റിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Asif Ali, Ramesh Narayanan

മുഖ്യമന്ത്രിയുടെ ഇഫ്‍താർ വിരുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് ആസിഫും രമേഷ് നാരായണും

കഴിഞ്ഞ ജനുവരിയില്‍ ഒരു വേദിയില്‍ വച്ച് നടന്‍ ആസിഫ് അലിയോടുള്ള സംഗീതജ്ഞന്‍ രമേഷ് നാരായണിന്‍റെ പെരുമാറ്റം വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. ഇപ്പോഴിതാ പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും ഒരു പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് ആണ് ഈ സന്തോഷം പങ്കിടലിന് വേദിയായത്. ഞാന്‍ എന്താ പറയ്ക നിങ്ങളോട് എന്ന് രമേഷ് നാരായണിനോട് ചോദിക്കുന്ന ആസിഫ് അലിയെ വീഡിയോയില്‍ കാണാം. 

Advertisment

എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്‍റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് ഇത് കൈപ്പറ്റിയത്.

 സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമത്തിന്‍റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു." എനിക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്‍റെ പേര് തെറ്റി വിളിച്ചു, ആദ്യം വിളിക്കാനും മറന്നു. സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം.സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല"- ആസിഫ് അലി അന്ന് പറഞ്ഞിരുന്നു. 

Read More

Advertisment
Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: