scorecardresearch

നസ്ലെനെ മനസ്സിൽ ധ്യാനിച്ചാണ് ഞാൻ ഓരോ ഡയലോഗും പറഞ്ഞത്: ആസിഫ് അലി

"എനിക്ക് ജീവിതത്തിൽ അടുത്തുകണ്ടു പരിചയമുള്ള ഒരു പറവൂരുകാരൻ നസ്ലെൻ ആണ്, അവനെ റഫർ ചെയ്യുമ്പോൾ സീനിയോരിറ്റി ഒന്നും നോക്കിയില്ല"

"എനിക്ക് ജീവിതത്തിൽ അടുത്തുകണ്ടു പരിചയമുള്ള ഒരു പറവൂരുകാരൻ നസ്ലെൻ ആണ്, അവനെ റഫർ ചെയ്യുമ്പോൾ സീനിയോരിറ്റി ഒന്നും നോക്കിയില്ല"

author-image
Entertainment Desk
New Update
Asif Ali Naslen

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അഡിയോസ്‌ അമിഗോ. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ റിലീസിനെത്തിയിരുന്നു.  ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

Advertisment

ചിത്രത്തിൽ നോർത്ത് പറവൂർ സ്ലാഗ് ആണ് ആസിഫ് സംസാരിക്കുന്നത്. മലയാളസിനിമയില്‍ പ്രോപ്പറായിട്ടുള്ള പറവൂര്‍ സ്ലാങ് സംസാരിക്കുന്നത് തന്റെ അറിവില്‍ നസ്‌ലെന്‍ മാത്രമാണെന്നും നസ്ലനെ മനസില്‍ ധ്യാനിച്ചാണ് ഓരോ സീനിലും ഡയലോഗ് പറഞ്ഞതെന്നുമാണ് ആസിഫ് തുറന്നുപറഞ്ഞത്. 

"പക്കാ പറവൂർ സ്ലാഗ് പിടിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു. നസ്ലെൻ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ജീവിതത്തിൽ കണ്ടു പരിചയമുള്ള ഒരു പറവൂരുകാരൻ നസ്ലെൻ ആണ്. അവിടെ സീനിയോറിറ്റിയില്ല. ആ സ്ലാഗ് പിടിക്കുമ്പോഴുള്ള ചെറിയ ചെറിയ ശബ്ദങ്ങളുണ്ട്. അത് കിട്ടാൻ എന്നെ സഹായിച്ചത് നസ്ലെൻ സിനിമകളാണ്.  ഒമ്പത് ദിവസത്തോളം എടുത്താണ് ഞാൻ ഈ സിനിമ ഡബ്ബ് ചെയ്തത്," ആസിഫ് പറഞ്ഞു.  

നവാ​ഗതനായ നഹാസ് നാസർ ആണ് അഡിയോസ് അമിഗോയുടെ സംവിധായകൻ. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ പതിനഞ്ചാമത് ചിത്രമാണ് അഡിയോസ്‌ അമിഗോ. അനഘ, വിനീത് തട്ടിൽ ,അൽത്താഫ് സലിം, ഗണപതി, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്.

Advertisment

ജിംഷി ഖാലിദ് ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ജെയ്ക്ക്സ് ബിജോയ് നിർവ്വഹിച്ചു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം തങ്കം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് അഡിയോസ്‌ അമിഗോ. സെൻട്രൽ പിച്ചേഴ്‌സാണ് ചിത്രത്തിന്റെ വിതരണം. 

Read More Entertainment Stories Here

Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: