scorecardresearch

കൊള്ളാല്ലോടീ കളിപ്പാട്ടം... അമ്മക്കുട്ടിയുടെ 'കിൻഡർ ജോയ്' സന്തോഷം പകർത്തി ആശാ ശരത്, വീഡിയോ

കിൻഡർ ജോയ്ക്ക് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം.

കിൻഡർ ജോയ്ക്ക് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം.

author-image
Entertainment Desk
New Update
Asha Sarath Mother

എത്രയനേകം വീഡിയോകളാണ് നമ്മൾ ഒരു ദിവസം സോഷ്യൽ മീഡിയയിൽ കണ്ടു പോകുന്നത് അല്ലേ... അതിൽ നമ്മുടെ മനസ്സിൽ തട്ടുന്നവ അധികമൊന്നും ഉണ്ടാവില്ല. വളരെ യാന്ത്രികമായി സ്ക്രോൾ ചെയ്ത് പോകാവുന്നതേയുള്ളൂ.  

Advertisment

എന്നാൽ ഈ വീഡിയോ അങ്ങനെയല്ല.  കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന, നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളെയും നിമിഷങ്ങളെയും ഒക്കെ ഓർമ്മിപ്പിക്കുന്ന, നമ്മുടെ മനസ്സ് തൊടുന്ന ഒരു വീഡിയോ.  

നടിയും നർത്തകിയുമായ ആശാ ശരത് (Asha Sarath) ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്.  ആശയുടെ അമ്മയും നൃത്തഅദ്ധ്യാപികയുമായ കലാമണ്ഡലം സുമതിയാണ് വീഡിയോയിലെ താരം.  അവർ ആദ്യമായി 'കിൻഡർ ജോയ്' എന്ന കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ഡിസ്കവർ ചെയ്യുന്നതും അതിന്റെ സന്തോഷനിമിഷങ്ങളുമാണ് വിഡിയോയിൽ.  

ടിവിയിൽ ഇതിന്റെ പരസ്യം കാണുമ്പോൾ ഒക്കെ ഇത് എന്താണ് എന്നും ആശ വരുമ്പോൾ ഒരെണ്ണം വാങ്ങാൻ പറയണം എന്നുമൊക്കെ താൻ ചിന്തിച്ചിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അവർ 'കിൻഡർ ജോയ്' തുറക്കുന്നത്.  ഒരു വശത്ത് ചോക്ലേറ്റ് തുറന്നതിനു ശേഷം മറു വശം തുറക്കുമ്പോൾ അതിൽ കാണുന്ന കളിപ്പാട്ടം കണ്ടു ചെറിയ കുട്ടികളെ പോലെ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട് അവർ.  

Advertisment

ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞ റീലിനു താഴെ 'കിൻഡർ ജോയ്ക്ക് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം, ഞാൻ ഇന്ന് കണ്ടതിൽ ഏറ്റവും ക്യൂട്ട് ആയ വീഡിയോ' എന്നൊക്കെയാണ് കമന്റുകൾ.  

Read More Entertainment Stories Here

asha sarath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: