scorecardresearch

കൊച്ച് പേടിച്ചു പോയല്ലോ ചേച്ചീ, വേണ്ടായിരുന്നു; നെഗറ്റിവ് അടിച്ച് ശോഭനയുടെ 'നാഗവല്ലി' വീഡിയോ

'മണിച്ചിത്രത്താഴ്‌' സിനിമയിൽ നാഗവല്ലിയായി വന്നു പേടിപ്പിച്ച ശോഭനയെ മലയാളികൾക്ക് ഇഷ്ടമാണ്. എന്നാൽ നാഗവല്ലി, കുട്ടികളെ പേടിപ്പിച്ചാൽ മലയാളികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് വരും.

'മണിച്ചിത്രത്താഴ്‌' സിനിമയിൽ നാഗവല്ലിയായി വന്നു പേടിപ്പിച്ച ശോഭനയെ മലയാളികൾക്ക് ഇഷ്ടമാണ്. എന്നാൽ നാഗവല്ലി, കുട്ടികളെ പേടിപ്പിച്ചാൽ മലയാളികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് വരും.

author-image
Entertainment Desk
New Update
Shobana nagavalli video

'മണിച്ചിത്രത്താഴ്‌' സിനിമയിൽ നാഗവല്ലിയായി വന്നു പേടിപ്പിച്ച ശോഭനയെ (Shobana) മലയാളികൾക്ക് ഇഷ്ടമാണ്.  എന്നാൽ നാഗവല്ലി, കുട്ടികളെ പേടിപ്പിച്ചാൽ മലയാളികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് വരും.  

Advertisment

ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ശോഭനയുടെ ഒരു വീഡിയോയുടെ താഴെ വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാവും. സീ ടി വിയുടെ ഒരു പരിപാടിയ്ക്കിടെ, ഒരു കുഞ്ഞിനെ ശോഭന പേടിപ്പിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

തന്റെ അടുത്തേക്ക് കുഞ്ഞിനെ വിളിച്ച ശോഭന പെട്ടെന്ന് നാഗവല്ലിയായി ഭാവമാറ്റം നടത്തി.  ഇത് കണ്ടു പേടിച്ച കുഞ്ഞു തിരിച്ചു ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം.

ഒരു തമാശയ്ക്കായിട്ടാണ് ശോഭന അത് ചെയ്തത് എങ്കിലും ഇങ്ങനെ കുട്ടികളെ പേടിപ്പിക്കുന്നത് ശരിയല്ല എന്നും ശോഭനയുടെ പ്രവർത്തി 'റൂഡും ഇൻസെൻസിറ്റിവുമാണ്' എന്നാണു നെറ്റിസൺസിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Advertisment

'കൊച്ച് പേടിപ്പനി വന്നു ആശുപത്രീലാണെന്ന കേട്ടത്... ഇപ്പോ കൊച്ച് പേടിച്ച് മടിയിൽ കേറിയേനെ...കൊച്ചിനി നാഗവല്ലി ടീവിയിൽ വന്നാലും കാണൂല... ആ കുഞ്ഞു 7 ദിവസം പനിപിടിച്ചു കിടന്ന്... സംവിധായകൻ ഇല്ലെങ്കിൽ ഇവര് എല്ലാം ടോട്ടൽ ഫ്രീക്സ് ആണ്.. ഔട്ടാ കംപ്ലീറ്റ്ലി.. ആ കൊച്ചിന് വല്ല മയക്കവും വന്നിരുന്നിലോ...കഷ്ടം മോളു പേടിച്ചു അതിന്റെ ഓട്ടം...' എന്നൊക്കെയാണ് കമന്റുകൾ. 

In Other News

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: