scorecardresearch

അവസാനം ഒന്നു ചിരിച്ച് കണ്ടല്ലോ; ആര്യൻ ഖാന്റെ വീഡിയോയിൽ കമന്റുമായ് ആരാധകർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ഹൈദരബാദ് സൺറൈസേഴ്സ് ഫൈനൽ മത്സരം കാണാനെത്തിയ ഷാരൂഖ് ഖാന്റെയും കുടുംബത്തിന്റെയും വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ഹൈദരബാദ് സൺറൈസേഴ്സ് ഫൈനൽ മത്സരം കാണാനെത്തിയ ഷാരൂഖ് ഖാന്റെയും കുടുംബത്തിന്റെയും വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്

author-image
Entertainment Desk
New Update
IPL 2024 Final, Shah Rukh Khan and Family

ചിത്രം: എക്സ്/ഷാരുഖ് ഖാൻ ഫാൻസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിൽ, അവിശ്വസനീയ പ്രകടനം കാഴ്ചവച്ച് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹ ഉടമസ്ഥതയിലുള്ള 'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.' സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകർക്കാണ് കൈൽക്കത്ത മൂന്നാം കിരീടത്തിൽ മുത്തമിട്ടത്.

Advertisment

കൊൽക്കത്തയുടെ മത്സരങ്ങളിലെല്ലാം ക്യാമറ കണ്ണുകളുടെയും ആരാധകരുടെയും ശ്രദ്ധ ഷാരൂഖിലായിരിക്കും. ഫൈനൽ മത്സരത്തിലും ഷാരുഖ് ഖാനായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും കുടുംബ സമേതമാണ് ഷാരുഖ് ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഫൈനൽ കാണാനെത്തിയത്. ഭാര്യ ഗൗരി ഖാനും മക്കളായ സുഹാനയും അബ്രാമും ആര്യനും ഷാരൂഖിനൊപ്പം ഗ്യാലറിയിലുണ്ടായിരുന്നു.

മത്സരശേഷമുള്ള ഖാൻ കുടുംബത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മത്സരം വിജയിക്കുമെന്ന് ഉറപ്പായതോടെ, സുഹൃത്തുക്കൾക്കൊപ്പം ഗ്യാലറിയിലിരുന്ന് തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന ആര്യൻ ഖാന്റെ വീഡിയോയും വൈറലാകുകയാണ്. പലപ്പോഴും ഗൗരവത്തോടെ കാണാറുള്ള ആര്യൻ പൊതുവേദികളിൽ ചിരിക്കുന്ന ഫോട്ടോകളും ചിത്രങ്ങളും അപൂർവമാണ്.

നിരവധി രസകരമായ കമന്റുകളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി പ്രചരിക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്നത്. മത്സര ശേഷം കളിക്കാരുമായി സംസാരിക്കുന്നതിനിടയിൽ മാസ്ക് അഴിക്കുന്ന ഷാരൂഖിനെ ശകാരിക്കുന്ന ഗൗരി ഖാന്റെ മറ്റൊരു വീഡിയോയും സൈബറിടങ്ങളിൽ ശ്രദ്ധനേടി.

Advertisment

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ആദ്യ ക്വാളിഫയർ മത്സര ശേഷം സൂര്യാഘാതത്തെ തുടർന്ന് ഷാരൂഖിനെ രണ്ട് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം ആശുപത്രി വിട്ടത്. ഫൈനൽ മത്സരം കാണാൻ എൻ 95 മാസ്ക്ക് ധരിച്ചാണ് ഷാരുഖ് എത്തിയത്.

Read More Entertainment Stories Here

Kolkata Knight Riders IPL 2024 Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: