scorecardresearch

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ: മഞ്ജു വാര്യർ

" ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും"

" ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും"

author-image
WebDesk
New Update
Arjun Manju Warrier

71 ദിവസത്തോളം നീണ്ട തിരച്ചിലിനു ശേഷം ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് മലയാളികൾ. ലോറിയിൽനിന്ന് മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി. വാഹനം അർജുന്റേതെന്ന് ലോറി ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.

Advertisment

അവസാന കർമ്മം ചെയ്യാനെങ്കിലും അർജുനെ കണ്ടുകിട്ടണമെന്ന് നിരന്തരം അഭ്യർത്ഥിച്ചുകൊണ്ടിരുന്ന അർജുന്റെ കുടുംബത്തിന് ഒടുവിൽ ആശ്വാസമാവുകയാണ്. അർജുന്റെ കുടുംബം മാത്രമല്ല, മലയാളികളും വേദനകൾക്കിടയിലും ആശ്വാസത്തോടെയാണ് ഈ വാർത്തയെ എതിരേൽക്കുന്നത്.

"മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും," എന്നാണ് ഈ വാർത്തയോട് പ്രതികരിച്ച് മഞ്ജു വാര്യർ കുറിച്ചത്.

Advertisment

ജൂലൈ 16 രാവിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് അർജുനും ലോറിയും കാണാതായത്. അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ മൂന്നാം ഘട്ടത്തിലാണ് വാഹനം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Read More

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: