scorecardresearch

ഒടുവിൽ ആ സ്വപ്നം കയ്യെത്തി തൊട്ടു; സന്തോഷം പങ്കിട്ട് അർജുനും ബാലുവും

കോൾഡ് പ്ലേ ലൈവ് കണ്‍സേര്‍ട്ടിൽ നിന്നുള്ള വീഡിയോയുമായി അർജുൻ

കോൾഡ് പ്ലേ ലൈവ് കണ്‍സേര്‍ട്ടിൽ നിന്നുള്ള വീഡിയോയുമായി അർജുൻ

author-image
Entertainment Desk
New Update
Arjun Ashokan | Balu Varghese

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് നടൻ അർജുൻ അശോകനും ബാലു വർഗീസും.   ആസിഫ് അലി, ഗണപതി എന്നിവരും ഈ ചങ്ങാതിക്കൂട്ടത്തിലുണ്ട്. ഇടയ്ക്കിടെ ഒത്തുകൂടലുകളും യാത്രകളുമൊക്കെ സംഘടിപ്പിക്കാറുള്ള ചങ്ങാതിമാർ.

Advertisment

ഭാര്യ നിഖിതയ്ക്കും ചങ്ങാതി ബാലു വർഗീസിനും പങ്കാളി എലീന കാതറീനുമൊപ്പം ഏറെ നാൾ കാത്തിരുന്ന ഒരു സ്വപ്നം കയ്യെത്തി തൊട്ടത്തിന്റെ സന്തോഷം പങ്കിടുകയാണ് അർജുൻ ഇപ്പോൾ. 

ലോകപ്രശസ്തമായ ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ് പ്ലേയുടെ  ലൈവ് കണ്‍സേര്‍ട്ട്. ബാങ്കോക്ക് യാത്രയ്ക്കിടയിൽ നേരിട്ട് കാണാനായ സന്തോഷം പങ്കിടുകയാണ് അർജുനും നിഖിലയും. 

Advertisment

യുവനടൻമാരിൽ ശ്രദ്ധേയനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ അർജുൻ തന്നെ രേഖപ്പെടുത്തി കഴിഞ്ഞു. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ​ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിലുള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുന്നു. രോമാഞ്ചം, പ്രണയവിലാസം, തുറമുഖം, സൂപ്പർ ശരണ്യ, ത്രിശങ്കു തുടങ്ങി സമീപകാലത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം സ്കോർ ചെയ്യുന്ന പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്.

സ്കൂൾകാലം മുതൽ കൂട്ടുകാരിയായ നിഖിത ഗണേശാണ് അർജുന്റെ പങ്കാളി. അൻവി എന്നൊരു മകളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. 

കഴിഞ്ഞ ദിവസം നടി പാർവതി തിരുവോത്തും കോൾഡ് പ്ലേ കൺസേർട്ടിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിട്ടിരുന്നു.

Read More Entertainment Stories Here

Music Band Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: