scorecardresearch

നടി അർച്ചന കവി വിവാഹിതയായി; വരൻ റിക്ക് വർഗീസ്

Archana Kavi gets married: ഏറ്റവും മോശം തലമുറയിലെ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താൻ തിരഞ്ഞെടുത്തു എന്നാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

Archana Kavi gets married: ഏറ്റവും മോശം തലമുറയിലെ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താൻ തിരഞ്ഞെടുത്തു എന്നാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്

author-image
Entertainment Desk
New Update
Archana Kavi Gets Married

Photograph: (Source: Instagran)

നീലത്താമര എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അവതാരകയായ ധന്യ വർമയാണ് അർച്ചന കവിയുടെ വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

Advertisment

തന്റെ പങ്കാളിയെ കണ്ടെത്തി എന്ന സൂചന അർച്ചന കവി നേരത്തെ തന്നെ നൽകിയിരുന്നു. ഏറ്റവും മോശം തലമുറയിലെ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താൻ തിരഞ്ഞെടുത്തു എന്നാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാവർക്കും അതിന് സാധിക്കട്ടെ എന്നും നടി ആശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് വിവാഹ വാർത്ത വരുന്നത്.  

Also Read:  അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ

അർച്ചനയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ധന്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. "എന്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി," എന്നും ധന്യ കുറിച്ചു. മിന്നുകെട്ടിന്റെ ദൃശ്യങ്ങളും ധന്യ ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്. 

Advertisment

Also Read: ആ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്; എവിടെ കാണാം? New malayalam OTT Releases

അർച്ചനയുടെ രണ്ടാം വിവാഹമാണിത്.  കൊമേഡിയനായ അബീഷ് മാത്യുവായിരുന്നു അർച്ചനയുടെ മുൻഭർത്താവ്. 2016ൽ വിവാഹിതരായ അർച്ചനയും അബീഷും 2021ൽ  വിവാഹബന്ധം വേർപെടുത്തി. 

Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ

1979ൽ എം ടി വാസുദേവൻ നായർ എഴുതി യൂസഫ് അലി കേച്ചിരിയുടെ സംവിധാനത്തിൽ മലയാളിയുടെ മുൻപിലേക്ക് എത്തിയ ക്ലാസിക് പ്രണയ ചിത്രമാണ് നീലത്താമര. 2009ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ നീലത്താമര പുനരാവിഷ്കരിച്ച് പുത്തനുണർവോടെ ബിഗ് സ്ക്രീനിലേക്ക് വന്നു. ഈ ക്ലാസിക് സിനിമയുടെ റീമേക്കിലൂടെയാണ് അർച്ചന കവി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്ന് വരുന്നത്. 

മമ്മി ആൻഡ് മി, സ്പാനിഷ് മസാല, ബാക്ക്ബെഞ്ച് സ്റ്റുഡന്റ്, അഭിയും ഞാനും ഹണി ബീ, പട്ടം പോലെ, നടോടിമന്നൻ, മോനായി അങ്ങനെ ആനായി, ദൂരം എന്നീ സിനിമകളിൽ നീലത്താമരയ്ക്ക് ശേഷം അർച്ചന കവി അഭിനയിച്ചു. പിന്നെ പത്ത് വർഷത്തോളം സിനിമയിൽ നിന്ന് അർച്ചൻ ഇടവേള എടുത്തു 2016ൽ അവസാന സിനിമ ചെയ്തതിന് ശേഷം പിന്നെ 2025ൽ ആണ് അർച്ചനയെ ബിഗ് സ്ക്രീനിൽ പ്രേക്ഷകർ കാണുന്നത്. ഐഡന്റിറ്റി എന്ന ടൊവിനോ സിനിമയിലൂടെയാണ് തിരികെ എത്തിയത്. 

Also Read: സമയമെടുക്കും, എൻ്റെ വിരലുകൾ വേദനിക്കുന്നുണ്ട്; ഹാങ്ങ് ഡ്രമ്മിനെ വരുതിയിലാക്കാൻ പേളി മാണി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: