scorecardresearch

എ.ആർ റഹ്മാൻ അച്ഛനെ പോലെ; മാധ്യമങ്ങൾ സംഭവങ്ങളെ അശ്ലീലവത്കരിച്ചു; പ്രതികരണവുമായി മോഹിനി ഡേ

എ.ആർ റഹ്മാൻ ഇതിഹാസമാണെന്നും ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും മോഹിനി പറഞ്ഞു

എ.ആർ റഹ്മാൻ ഇതിഹാസമാണെന്നും ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും മോഹിനി പറഞ്ഞു

author-image
Entertainment Desk
New Update
AR Rahman, Mohini Dey

ചിത്രം: ഇൻസ്റ്റഗ്രാം

സംഗീത സംവിധായകൻ എ.ആർ റഹ്‌മാൻ ഭാര്യ സൈറ ബാനുവുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തിൻ്റെ ട്രൂപ്പിലെ അം​ഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സാമൂഹിക മാധ്യമങ്ങളിലടക്കം ഉണ്ടായ കുപ്രചരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മോഹിനി.

Advertisment

എ.ആർ റഹ്മാൻ തന്റെ പിതവിനെ പോലെയാണെന്നും, താൻ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് റഹ്മാനെന്നും മോഹിനി പറഞ്ഞു. "അദ്ദേഹത്തിന് എന്റെ അച്ഛനോളം പ്രായമുണ്ട്. അദ്ദേഹത്തിന്റെ മകൾക്ക് എൻ്റെ പ്രായമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞാൻ അദ്ദേഹത്തോടൊപ്പം എട്ടര വർഷത്തോളം ബാസിസ്റ്റായി ജോലി ചെയ്തു." 

അപവാദ പ്രചരണങ്ങൾ തള്ളിയ മോഹിനി, തിനിക്കും റഹ്മാനും എതിരായ അടിസ്ഥാനരഹിതമായ വാർത്തകളുടെ എണ്ണം അവിശ്വസനീയമാണെന്ന് പറഞ്ഞു. സംഭവങ്ങളെ മാധ്യമങ്ങൾ അശ്ലീലവത്കരിച്ചുവെന്നും അത് തികച്ചും കുറ്റകരമാണെന്നും മോഹിനി കൂട്ടിച്ചേർത്തു. എ.ആർ റഹ്മാൻ ഒരു ഇതിഹാസമാണെന്നും ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും മോഹിനി പറഞ്ഞു.

അതേസമയം, റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൈറ ബാനു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് താൻ മുംബൈയിലേക്ക് മാറിയതെന്നും ആരോഗ്യം പൂർവ്വസ്ഥിതയിൽ എത്തിയാൽ ചെന്നൈയിലേക്ക് തിരികയെത്തുമെന്നും, ശബ്ദസന്ദേശത്തിലൂടെ സൈറ വ്യക്തമാക്കിയിരുന്നു. റഹ്മാനെതിരായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നും സൈറ ബാനു അഭ്യർത്ഥിച്ചിരുന്നു.

Advertisment

Read More

A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: