scorecardresearch

ഐശ്വര്യ ആദ്യം കഥ പറഞ്ഞപ്പോൾ ക്രിഞ്ചടിച്ചു, പക്ഷേ; 'ലാൽ സലാമി'നെക്കുറിച്ച് എ ആർ റഹ്‌മാൻ

ലാൽസലാം സ്വീകരിക്കുന്നതിൽ തനിക്കുണ്ടായിരുന്ന ആശങ്കകളെ കുറിച്ച് മനസ്സുതുറന്ന് എ ആർ റഹ്മാൻ

ലാൽസലാം സ്വീകരിക്കുന്നതിൽ തനിക്കുണ്ടായിരുന്ന ആശങ്കകളെ കുറിച്ച് മനസ്സുതുറന്ന് എ ആർ റഹ്മാൻ

author-image
Entertainment Desk
New Update
Rajinikanth | Lal Salaam | A. R. Rahman| Aishwarya Rajinikanth

ലാൽ സലാമിലെ കഥ ഐശ്വര്യ രജനികാന്ത് ആദ്യം പറഞ്ഞപ്പോൾ തനിക്ക് ക്രിഞ്ചടിച്ചുവെന്ന് തുറന്നു പറയുകയാണ് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. എന്നാൽ പിന്നീടങ്ങോട്ട് ലാൽ സലാം തന്നെ അതിശയിപ്പിച്ചുവെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു റഹ്മാന്റെ വാക്കുകൾ. 

Advertisment

ഓഡിയോ ലോഞ്ചിൽ നിന്നുള്ള എആർ റഹ്മാൻ്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്. ലാൽ സലാമിനെ കുറിച്ചും, ആ പ്രൊജക്റ്റ് സ്വീകരിക്കുന്നതിൽ തനിക്കുണ്ടായിരുന്ന സംശയങ്ങളെ കുറിച്ചും റഹ്മാൻ വാചാലനായി. എന്നിരുന്നാലും തന്റെ ആശങ്കകൾക്കും മുൻധാരണകൾക്കുമപ്പുറം സഞ്ചരിച്ച് ലാൽ സലാം തന്നെ അത്ഭുതപ്പെടുത്തിയെന്നും റഹ്മാൻ സമ്മതിക്കുന്നു.

"ഐശ്വര്യ ആദ്യമായി സിനിമയുടെ കഥ പറഞ്ഞപ്പോൾ 'ഈ സിനിമ ബോറടിപ്പിക്കും' എന്ന് ഞാൻ കരുതി. സിനിമ കാണുന്നതുവരെ, ഒരു പ്രസംഗം പോലെ ചിത്രം മുഴച്ചുനിൽക്കുമെന്ന് കരുതി. വളരെ ക്രിഞ്ചിയും പ്രസംഗം പോലെയിരിക്കുമെന്നും ഞാൻ കരുതിയ രംഗങ്ങൾ വളരെ ചിന്തനീയമായും ഹൃദ്യവുമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമയ്ക്ക് ഡയലോഗ് എഴുതിയത് ആരാണെന്ന് ഞാൻ ചോദിച്ചു,  ‘ഞാൻ എഴുതി, അപ്പ കുറച്ച് മാറി’ ഐശ്വര്യ പറഞ്ഞു. അത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന് എനിക്ക് മനസ്സിലായി. കാരണം അദ്ദേഹം എല്ലാത്തിനെയും ബഹുമാനിക്കുന്നു. നന്നായി ഗവേഷണം ചെയ്യുകയും അപൂർവമായ പലതും പറയുകയും ചെയ്തിട്ടുണ്ട്, " റഹ്മാൻ പറഞ്ഞു. 


ഐശ്വര്യ രജനികാന്തിനെക്കുറിച്ച്  റഹ്മാൻറെ വാക്കുകൾ ഇങ്ങനെ:  “സൂപ്പർ സ്റ്റാറിൻ്റെ മകൾ. അദ്ദേഹത്തിന്റെ മകളാകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾ എന്താണ് കടന്നുപോകുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾ എന്ത് ചെയ്താലും വിമർശനം നേരിടേണ്ടി വരും. നിങ്ങൾ സ്വയം തെളിയിച്ചിട്ടും ഡാൻസ് ചെയ്താലോ, സിനിമകൾ നിർമ്മിച്ചാലോ, പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാലോ ഒക്കെ നിങ്ങൾ വിമർശിക്കപ്പെടും."

Advertisment

ഒരിടവേളയ്ക്കു ശേഷമാണ് രജനികാന്തും എ ആർ റഹ്മാനും  ഒന്നിച്ച് പ്രവർത്തിക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത്, ധന്യ ബാലകൃഷ്ണൻ, വിവേക് ​​പ്രസന്ന, കെ എസ് രവികുമാർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 9ന് റിലീസിനെത്തും. 

Read More Entertainment Stories Here

Rajinikanth A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: