scorecardresearch

ഡിപ്രഷൻ വന്നു, 2 തവണ ഹാർട്ട് അറ്റാക്കും: നെറ്റ്ഫ്ലിക്സിന്റെ പിൻമാറ്റം തന്നെ തളർത്തിയെന്ന് അനുരാഗ് കശ്യപ്

അനുരാഗ് കശ്യപിന്റെ മാക്സിമം സിറ്റി പ്രീ-പ്രൊഡക്ഷനിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് നെറ്റ്ഫ്ലിക്സ് പ്രൊജക്റ്റിൽ നിന്നും പിന്മാറിയത്.

അനുരാഗ് കശ്യപിന്റെ മാക്സിമം സിറ്റി പ്രീ-പ്രൊഡക്ഷനിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് നെറ്റ്ഫ്ലിക്സ് പ്രൊജക്റ്റിൽ നിന്നും പിന്മാറിയത്.

author-image
Entertainment Desk
New Update
Anurag Kashyap | Maximum City

അനുരാഗ് കശ്യപ്

'താണ്ഡവ്' വിവാദത്തെ തുടർന്ന്, വിവിധ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന നിരവധി വെബ് സീരിസുകളും സിനിമകളുമാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്, ചിലതെല്ലാം പുനർനിർമ്മിക്കേണ്ടതായും വന്നു. അനുരാഗ് കശ്യപിന്റെ മാക്സിമം സിറ്റി എന്ന പ്രൊജക്റ്റും ഇതിൽ പെടുന്നു. പ്രീ-പ്രൊഡക്ഷനിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിൽ നിന്ന് പിന്മാറിയത്.

Advertisment

വാഷിംഗ്ടൺ പോസ്റ്റിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മാക്സിമം സിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തന്റെ മികച്ച സൃഷ്ടിയാണിതെന്ന് അനുരാഗ്  എടുത്തു പറഞ്ഞു. താണ്ഡവ വിവാദത്തിന് ശേഷം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ സ്വീകരിച്ച 'സെൽഫ് സെൻസർഷിപ്പിൽ' അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, അതിനെ "ഇൻവിസിബിൾ സെൻസർഷിപ്പ്" എന്നാണ് അനുരാഗ് വിശേഷിപ്പിച്ചത്. 

 "ഇത് എന്റെ ഏറ്റവും മികച്ച സൃഷ്ടിയായിരുന്നു. ഇത്രയും സത്യസന്ധവും പ്രധാനപ്പെട്ടതുമായ ജോലി ഞാൻ മുൻപൊരിക്കലും ചെയ്തിട്ടില്ല," മാക്‌സിമം സിറ്റിയെ കുറിച്ച് അനുരാഗ് പറഞ്ഞു. മാക്‌സിമം സിറ്റിയിൽ നിന്നുള്ള നെറ്റ്ഫ്ലിക്‌സിന്റെ പിൻവാങ്ങലിന് പ്രത്യേക യുക്തി ഇല്ലായിരുന്നുവെന്നും കശ്യപ് വെളിപ്പെടുത്തി.

ഈ സംഭവത്തിലൂടെ തനിക്കുണ്ടായ നഷ്ടങ്ങളെപ്പറ്റിയും അനുരാഗ് മനസ്സു തുറന്നു. ദീർഘനാൾ താൻ വിഷാദത്തിലൂടെ കടന്നുപോയെന്നും മദ്യത്തിൽ ആശ്വാസം തേടിയെന്നും അനുരാഗ് പറയുന്നു. തനിക്ക് രണ്ട് തവണ ഹൃദയാഘാതം ഉണ്ടായെന്നും അനുരാഗ് വെളിപ്പെടുത്തി. 

Advertisment

സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളുടെ വരവ് വിപ്ലവം സൃഷ്ടിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് നിരാശയോടെ അനുരാഗ് പറയുന്നു.

അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രമായ 'കെന്നഡി' 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. സീ സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രത്തിൽ സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 

Read More Entertainment News Here

Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: