scorecardresearch

പൊതുവേദിയിൽ പിടിച്ചുതള്ളി; എയറിലായ ബാലയ്യയെ താഴെയിറക്കാൻ അഞ്ജലി

പൊതു വേദികളിലെ മോശം പെരുമാറ്റത്തിന് പലപ്പോഴും വിമർശം നേരിടാറുള്ള നടനാണ് നന്ദമുരി ബാലകൃഷ്ണ.

പൊതു വേദികളിലെ മോശം പെരുമാറ്റത്തിന് പലപ്പോഴും വിമർശം നേരിടാറുള്ള നടനാണ് നന്ദമുരി ബാലകൃഷ്ണ.

author-image
Entertainment Desk
New Update
Anjali, Nandamuri Balakrishna

ചിത്രം: എക്സ്/ അഞ്ജലി

പൊതുവേദിയിൽ വച്ച് തമിഴ് നടി അഞ്ജലിയെ തള്ളി മാറ്റിയതിൽ, തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമുരി ബാലകൃഷ്ണ രൂഷ വിമർശനം നേരിടുകയാണ്. അഞ്ജലിയും ബാലകൃഷ്ണയും പങ്കെടുത്ത 'ഗാങ്‌സ് ഓഫ് ഗോദാവരി' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവൻ്റിനിടയിലായിരുന്നു സംഭവം. വേദിയില്‍ നില്‍ക്കുന്ന രണ്ട് നടിമാരോട് മാറി നില്‍ക്കാന്‍ ബാലയ്യ പറയുന്നു. ഇത് കേള്‍ക്കാതിരുന്ന അഞ്ജലിയെ ബാലയ്യ തള്ളി നീക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനമാണ് ബാലകൃഷ്ണയ്ക്കെതിരെ ഉയരുന്നത്.

Advertisment

ഇപ്പോഴിതാ സംഭവത്തിൽ മൗനംവെടിഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അഞ്ജലി. എന്നാൽ വിവാദ സംഭവത്തെ നേരിട്ട് അഭിസംബോധന ചെയ്യാതെയാണ് അഞ്ജലിയുടെ പോസ്റ്റ്. 'ഗാങ്‌സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവൻ്റിൽ പങ്കെടുത്ത ബാലകൃഷ്ണ ഗാരുവിന് ഞാൻ നന്ദി പറയുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ്. വളരെക്കാലത്തെ മികച്ച സൗഹൃദമാണ് ഞങ്ങൾ പങ്കിടുന്നത്. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ട്,' അഞ്ജലി കുറിച്ചു.

ബാലകൃഷ്ണയെ കുറ്റപ്പെടുത്താൻ അഞ്ജലി തയ്യാറായില്ലെങ്കിലും നിരവധി ആരാധകരാണ് പോസ്റ്റിൽ മറുപടി പങ്കുവയ്ക്കുന്നത്. ബാലകൃഷ്ണയ്ക്ക് അനുകൂലമായ പോസ്റ്റു പങ്കുവയ്ക്കാൻ അഞ്ജലി നർബ്ബന്ധിക്കപ്പെട്ടുവെന്നും, സിസ്റ്റത്തിനെതിരെ തിരിയാൻ അഞ്ജലിക്ക് സാധിക്കില്ലെന്നും അത് പലരുടെയും നിയന്ത്രണത്തിലാണെന്നും' ആരാധകർ കമന്റ് ചെയ്തു.

Advertisment

പൊതുവേദിയിലെ മോശം പെരുമാറ്റത്തിന് മുൻപും ബാലകൃഷ്ണ വിമർശിക്കപ്പെട്ടിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ 'സാവിത്രി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനും ബാലകൃഷ്ണ വിമർശനം നേരിട്ടിരുന്നു.

Read More Entertainment Stories Here

Telugu film news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: