scorecardresearch

വേണ്ടാത്ത ആംഗിളിൽ പടമെടുക്കണ്ട കേട്ടോ; പാപ്പരാസികൾക്ക് താക്കീതുമായി നായികമാർ

ചില പാപ്പരാസികൾ താൻ പിൻതിരിഞ്ഞു നടക്കുന്ന ചിത്രങ്ങൾ പകർത്തുമായിരുന്നുവെന്നും ജാൻവി

ചില പാപ്പരാസികൾ താൻ പിൻതിരിഞ്ഞു നടക്കുന്ന ചിത്രങ്ങൾ പകർത്തുമായിരുന്നുവെന്നും ജാൻവി

author-image
Entertainment Desk
New Update
Janhvi Kapoor  Mrunal Thakur

"തെറ്റായ ആംഗിളിൽ പടം എടുക്കരുത്," എന്ന് പാപ്പരാസികളോട് ജാൻവി കപൂർ അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നടി നോറ ഫത്തേഹിയും തന്റെ ശരീരം സൂം ചെയ്ത് ചിത്രങ്ങൾ പകർത്തിയതിന് പാപ്പരാസികളോട് ദേഷ്യപ്പെട്ടിരുന്നു. ചില പാപ്പരാസികൾ തൻ്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിനെ തുടർന്ന് മുൻപൊരിക്കൽ ആലിയ ഭട്ടും രംഗത്തു വന്നിരുന്നു.  

Advertisment

ചില ഫോട്ടോഗ്രാഫർമാർ നടിമാരുടെ ശരീരത്തെ മോശമായോ വൾഗറായതോ ആയ രീതിയിൽ ചിത്രീകരിക്കുന്നു. എല്ലാ ഫോട്ടോഗ്രാഫർമാരും ഇതു ചെയ്യുന്നില്ലെങ്കിലും ചിലരെങ്കിലും ക്ലിക്ക്ബൈറ്റിനായി ഇങ്ങനെ പ്രത്യേക രീതിയിലുള്ള ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. 

തെറ്റായ കോണുകളിൽ നിന്ന് ഫോട്ടോ എടുക്കരുത്: ജാൻവി കപൂർ

ഒട്ടുമിക്ക പാപ്പരാസികളും തന്നോടും മറ്റു അഭിനേതാക്കളോടും ബഹുമാനപൂർവ്വം പെരുമാറുകയും  അതിരുകൾ ബഹുമാനിക്കുന്നവരുമാണെന്നാണ് ജാൻവി പറയുന്നത്. “എന്നാൽ അവരിൽ ചിലർ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. അവർ നിങ്ങളുടെ ഒരു സാധാരണ വീഡിയോ എടുക്കും പോലെ കവർ ചെയ്യും, എന്നാൽ കവർ ചിത്രത്തിൽ തെറ്റായ ആംഗിളിലുള്ള ചിത്രം ഉപയോഗിക്കും. നടിമാരുടെ ചിത്രമാണെങ്കിൽ ഏറ്റവും സെൻസേഷണൽ ആയി തോന്നുന്നവ ഉപയോഗിക്കും, അതൊരു ക്ലിക്ക്ബൈറ്റ് ആണല്ലോ. അപ്പോഴാണ് നമുക്കത് അസുഖകരമായി തോന്നുന്നത്." 

Advertisment

"തെറ്റായ ആംഗിളുകളിൽ നിന്ന് അവർ നിങ്ങളെ ക്ലിക്ക് ചെയ്തേക്കാം എന്ന ജാഗ്രതയുള്ളതിനാൽ  എനിക്ക് ആത്മവിശ്വാസത്തോടെ നടക്കാൻ പോലും കഴിയില്ല. ഇത് സങ്കടകരവും നിർഭാഗ്യകരവുമാണ്, മെച്ചപ്പെട്ട പെരുമാറ്റം ഞാൻ പ്രതീക്ഷിക്കുന്നു. ഇത് മാന്യമല്ല, ” ജാൻവി കൂട്ടിച്ചേർത്തു. 

ചില പാപ്പരാസികൾ താൻ യാത്ര പറഞ്ഞ് പിൻതിരിഞ്ഞു നടക്കുന്ന ചിത്രങ്ങൾ പകർത്തുമായിരുന്നുവെന്നും ജാൻവി പറഞ്ഞു.  “എന്തുകൊണ്ടാണ് അവർ എന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് അറിയാതെ ഞാൻ സന്തോഷത്തോടെ ‘ബൈ’ പറയുന്ന ഒരു ഘട്ടമുണ്ടായിരുന്നു. ഞാൻ എത്ര മണ്ടിയായിരുന്നുവെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. ഈ ആംഗിളുകൾ ഞാൻ മനപ്പൂർവ്വം കാണിക്കാൻ ശ്രമിച്ചു എന്നുള്ള കമൻ്റുകളും ഉണ്ട്. ഒരു സ്ത്രീയുടെ വസ്ത്രങ്ങൾ, സ്വഭാവം, ലൈംഗികത എന്നിവയെ ചുറ്റിപ്പറ്റിയുള്ള ജഡ്ജ്മെന്റ് വളരെ സെൻസിറ്റീവ് ആണ്, നിരാശപ്പെടുത്തുന്നതും. മാധ്യമങ്ങളും പാപ്പരാസികളും ഈ കാര്യങ്ങളിൽ കൂടുതൽ ബോധവാന്മാരാകുന്ന ഒരു തലത്തിലേക്ക് ഉയരുമെന്ന്  ഞാൻ പ്രതീക്ഷിക്കുന്നു."

‘അവർ അനാവശ്യമായി ശരീരഭാഗങ്ങൾ സൂം ചെയ്യുന്നു: നോറ ഫത്തേഹി

ചില പാപ്പരാസികൾ ശരീരഭാഗങ്ങൾ സൂം ചെയ്യുന്നതിനെ കുറിച്ചാണ് നോറ ഫത്തേഹി സംസാരിക്കുന്നത്. ഇത് തനിക്കേറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെന്നും നോറ പറഞ്ഞു.  ന്യൂസ് 18-ന് മുമ്പ് നൽകിയ അഭിമുഖത്തിൽ, നോറ പാപ്പരാസികൾക്ക് നടിമാരോടുള്ള സമീപനത്തെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു. “അവർ ഇത്തരമൊരു നിതംബം മുമ്പ് കണ്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. അതുപോലെയാണ് അവരുടെ പ്രവൃത്തികൾ. അവർ എന്നോട് മാത്രമല്ല, മറ്റ് നടിമാരോടും ഇത് തന്നെ ചെയ്യുന്നു. ഒരുപക്ഷേ അവർ നിതംബത്തിലേക്ക് സൂം ചെയ്യില്ല, കാരണം അത് ആവേശകരമായി തോന്നില്ല, പക്ഷേ അവർ മറ്റ് ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ചെയ്യുന്നു."

ഞാൻ നിങ്ങളുടെ തൊഴിലിനെ ബഹുമാനിക്കുന്നതുപോലെ തിരിച്ചു നിങ്ങളും ചെയ്യണമെന്ന് ഞാനവരോട് പറഞ്ഞു: മൃണാൾ താക്കൂർ 

തെറ്റായ കോണുകളിൽ നിന്നും ക്ലിക്കുചെയ്‌ത്  തന്റെ ചിത്രങ്ങൾ  ഇൻ്റർനെറ്റിൽ നിറയുന്നത് കണ്ട്  തന്റെ മാതാപിതാക്കളും അസ്വസ്ഥരായിട്ടുണ്ടെന്നാണ് മൃണാൾ താക്കൂർ പറയുന്നത്. 

“നേരത്തെ ഞാൻ ഈ പ്രശ്നം നേരിട്ടിരുന്നു, ഞാൻ പാപ്പരാസികളുമായി സംസാരിക്കുന്നതുവരെ. 'നീ എത്രനന്നായി വസ്ത്രം ധരിച്ചാലും അവർ അവർക്കു വേണ്ടതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു' എന്ന് അമ്മ എനിക്കയച്ച ഒരു മെസേജ് ഞാൻ പാപ്പരാസികളിൽ ഒരാളെ കാണിച്ചു. അപ്പോൾ ഞാൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നിർത്തണോ? അതോ നിങ്ങളെ കാണുമ്പോൾ ഞാൻ എൻ്റെ റൂട്ട് മാറ്റണോ? എന്നവരോട് ചോദിച്ചു. പക്ഷേ അവർക്ക് എന്റെ കാറു കണ്ടാലറിയാം, അതിനാൽ അവരെ അവഗണിക്കാൻ പോലും കഴിയില്ല," മൃണാൾ ഐഡിവയോട് പറഞ്ഞു. 

"ഞാൻ നിങ്ങളുടെ തൊഴിലിനെ ബഹുമാനിക്കുന്നു, അതുപോലെ നിങ്ങൾ എന്നെയും എൻ്റെ വ്യക്തിത്വത്തെയും ബഹുമാനിക്കണം, കാരണം എൻ്റെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ഇതെല്ലാം അവർക്ക് നല്ല മതിപ്പല്ല ഉണ്ടാക്കുക,   എന്നെക്കുറിച്ചല്ല, ഈ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുന്ന നിങ്ങളെ കുറിച്ച് . ഞാൻ പറഞ്ഞത് മനസ്സിലാക്കാൻ തയ്യാറായവരുണ്ട്. അതിലെനിക്ക് സന്തോഷമുണ്ട് ”മൃണാൾ കൂട്ടിച്ചേർത്തു.

പാപ്പരാസികളുടെ വശമിങ്ങനെ 

മുപ്പത് വർഷത്തിലേറെ പാപ്പരാസി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ആളാണ് യോഗൻ ഷാ. സെലിബ്രിറ്റികൾ  അനുചിതമായി ക്ലിക്ക് ചെയ്യപ്പെടുന്നതിനെതിരെ  ശക്തമായി പ്രതികരിക്കുന്ന ആളാണ് യോഗൻ. നടിമാർ പറയുന്നത് ശരിയായ കാര്യമാണെന്നും യഥാർത്ഥത്തിൽ ഈ രംഗത്ത് ജോലി ചെയ്യുന്ന പാപ്പരാസികൾ പിൻതുടരേണ്ട ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങളുണ്ടെന്നും യോഗൻ ഷാ പറയുന്നു. എല്ലാറ്റിനും അടിസ്ഥാന പരമായി അൽപ്പം സഹാനുഭൂതി ആവശ്യമാണെന്നും യോഗൻ കൂട്ടിച്ചേർത്തു. 

"ചിത്രങ്ങൾ പകർത്തി നൽകേണ്ട പ്രസിദ്ധീകരണത്തെ കുറിച്ചും കൃത്യമായ മാർഗ്ഗനിർദേശങ്ങളെ കുറിച്ചും ബോധവാന്മാരായതിനാൽ പലരും മണിക്കൂറുകളോളം കാത്തുനിന്നാണ് ശരിയായ ചിത്രങ്ങൾ പകർത്തുന്നത്. സെലിബ്രിറ്റികൾ മിക്കവാറും പരിപാടികളിലും  മറ്റും വൈകിയാവും എത്തുക. അതിനാൽ തന്നെ, അവർ ഫോട്ടോഗ്രാഫർമാർക്ക് അധികസമയം നൽകണമെന്നില്ല. എന്നാൽ ചില യൂട്യൂബ് ചാനലുകളും സോഷ്യൽ മീഡിയകളും അവർക്ക് കിട്ടുന്ന കാര്യങ്ങൾ ക്ലിക്ക് ചെയ്തിടുന്നു, ക്ലിക്ക്ബൈറ്റ് കണ്ടന്റ് ഉണ്ടാക്കുന്നു. അതു ശരിയല്ല."

Read More Entertainment Stories Here

Janhvi Kapoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: