/indian-express-malayalam/media/media_files/2024/11/27/K0pIvNcjiTeGhqTBvESd.jpg)
ഷാരൂഖിനും സുഹാനയ്ക്കുമൊപ്പം അനന്യ
സുഹാനയുടെ അടുത്ത സുഹൃത്താണ് അനന്യ പാണ്ഡെ. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് സുഹാനയും അനന്യയും തമ്മിൽ. അതിനാൽ തന്നെ ഷാരൂഖിന്റെ കുടുംബവുമായും അനന്യയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളത്. "ഇമോഷണലി അവൈലബിൾ ആയ മനുഷ്യൻ" എന്നാണ് അനന്യ ഷാരൂഖിനെ നിർവചിക്കുന്നത്. മക്കളുടെ ഓരോ കാര്യങ്ങളിലും ഷാരൂഖ് എത്രത്തോളം ശ്രദ്ധ ചെലുത്താറുണ്ടെന്നും തന്നെയും അദ്ദേഹം മകളെ പോലെ പരിപാലിക്കുന്നുവെന്നും അനന്യ പറയുന്നു. നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ.
രാജ് ഷാമണിയുടെ പോഡ്‌കാസ്റ്റിൽ അതിഥിയായി എത്തിയപ്പോഴാണ് അനന്യ ഷാരൂഖിനെ കുറിച്ച് വാചാലയായത്. “അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായൊരു കരിഷ്‌മ ഉണ്ട്. അദ്ദേഹം പെരുമാറുന്ന രീതി അത് റിയലാണ്. മനസ്സിലുള്ളത് അതുപോലെ പറയും. അദ്ദേഹം എപ്പോഴും സത്യസന്ധനും റിയലുമാണ്. അദ്ദേഹം കോപിച്ചാൽ, കോപിക്കുന്നു എന്നു തന്നെയാണ് അർത്ഥം; വികാരാധീനനാണെങ്കിൽ അദ്ദേഹം വികാരഭരിതനാവും. സന്തോഷവാനാണെങ്കിൽ അതു പ്രകടിപ്പിക്കും. അദ്ദഹത്തിന്റെ എല്ലാ വശങ്ങളും നിങ്ങൾക്കു കാണാനാവും."
/indian-express-malayalam/media/media_files/2024/11/27/fFCwAfLVQ0PEMHJ49aA8.jpg)
“അദ്ദേഹം അത്ഭുതപ്പെടുത്തുന്ന ഒരു പിതാവാണ്. അദ്ദേഹം തൻ്റെ മക്കൾക്ക്, കുട്ടികൾ മാത്രമല്ല ഞങ്ങൾക്കെല്ലാവർക്കും, വളരെയധികം സമയം നൽകിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും തിരക്കുള്ള മനുഷ്യനാണെങ്കിലും, എപ്പോഴും തൻ്റെ കുട്ടികൾക്കും അവരുടെ വിദ്യാഭ്യാസത്തിനും അവരുടെ കായിക വിനോദങ്ങൾക്കുമൊക്കെയായി സമയം ചെലവഴിക്കും. ഞങ്ങളുടെ ഓരോ സ്പോർട്സ് ഡേയിലും അദ്ദേഹം വന്നിട്ടുണ്ട്, എൻ്റെ റിലേ മത്സരങ്ങൾക്കായി അദ്ദേഹം എന്നെ പഠിപ്പിച്ചു, അദ്ദേഹം ഞങ്ങളോടൊപ്പം തായ്‌ക്വോണ്ടോ പരിശീലിക്കുമായിരുന്നു. അദ്ദേഹം എന്നെയും ഷാനയയെയും ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചു, ഞങ്ങളോടൊപ്പം ഫുട്ബോൾ കളിക്കും, ഞങ്ങളുടെ ഹോം വർക്ക് ചെയ്യാൻ പോലും ഞങ്ങളെ സഹായിക്കുമായിരുന്നു. എന്ത് പ്രശ്‌നമുണ്ടായാലും നമുക്ക് അദ്ദേഹത്തെ വിളിക്കാം. വൈകാരികമായി ലഭ്യമായ ഒരു മനുഷ്യൻ എന്നതിന്റെ നിർവചനം എനിക്ക് അദ്ദേഹമാണ്."
സ്ത്രീകളുടെ മേലുള്ള ഷാരൂഖിൻ്റെ സ്വാധീനവും അനന്യ എടുത്തുപറഞ്ഞു. “യഥാർത്ഥ ജീവിതത്തിലും തൻ്റെ സിനിമകളിലും അദ്ദേഹം സ്ത്രീകൾക്ക് നൽകിയ ബഹുമാനം... അമ്മമാരോട് അദ്ദേഹം പെരുമാറിയ രീതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതൊരു സ്ത്രീയോടും അദ്ദേഹം പെരുമാറുന്ന രീതി... അത് വലിയ മാറ്റമുണ്ടാക്കുന്നു.”
ഷാരൂഖിനും ഭാര്യ ഗൗരി ഖാനനും മൂന്ന് മക്കളാണ് ഉള്ളത് - ആര്യൻ, സുഹാന, അബ്രാം. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ചിത്രമായ ദി ആർച്ചീസിലൂടെ സുഹാന അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. നെറ്റ്ഫ്ളിക്സിന്റെ പുതിയ സീരീസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ.
Read More
- ശബ്ദം പോര, 'മാർക്കോ'യിൽ നിന്ന് ഡബ്സി പുറത്ത്; പകരം വന്നത് 'കെജിഎഫ്' ഗായകൻ
- 'ജീവിതത്തോളം വിശ്വസിക്കുന്നു, അത്രമാത്രം സ്നേഹിക്കുന്നു;' എ.ആർ റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു
- അപകീർത്തിപരമായ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.