scorecardresearch

മോളെ കാണിക്കാതിരുന്നിട്ടില്ല, കോടതി പറഞ്ഞതില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല; അമൃത സുരേഷ്

മകളെ കാണിക്കുന്നില്ല എന്നും വിശേഷദിവസങ്ങളില്‍ പോലും കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ല എന്നും അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല പറഞ്ഞതിന് മറുപടിയായി കോടതി വിധി വായിച്ചു കേള്‍പ്പിച്ച് അമൃത

മകളെ കാണിക്കുന്നില്ല എന്നും വിശേഷദിവസങ്ങളില്‍ പോലും കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ല എന്നും അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല പറഞ്ഞതിന് മറുപടിയായി കോടതി വിധി വായിച്ചു കേള്‍പ്പിച്ച് അമൃത

author-image
Entertainment Desk
New Update
amritha suresh clarification

മുന്‍ഭര്‍ത്താവ് ബാല തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്.  അഭിഭാഷകര്‍ക്കൊപ്പം ഒരു വീഡിയോ സന്ദേശത്തിലാണ് അമൃത ബാല അടുത്തിടെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.  പ്രധാനമായും പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ

Advertisment
  • മോളെ കാണിക്കാതിരിന്നുട്ടില്ല, കോടതി പറഞ്ഞതില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല
  • പോക്സോ കേസ് കൊടുത്തിട്ടില്ല
  • മകളുടെ സോള്‍ കസ്റ്റഡി തനിക്കാണ്
  • മകളുടെ ജീവിത ചെലവുകള്‍ വഹിക്കില്ല എന്ന് ബാല പറഞ്ഞിട്ടുണ്ട്

വിവാഹമോചനത്തിനൊപ്പം തന്നെ അമൃതയും ബാലയും തമ്മില്‍ തുടര്‍ന്നുള്ള ജീവിതങ്ങളില്‍ ഇടപെടില്ല എന്നും മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ ചര്‍ച്ച ചെയ്യില്ല എന്നും കരാറില്‍ ഏര്‍പ്പെട്ടിരുന്നു എന്നും കോടതിയുടെ തീര്‍പ്പിനെ ഉദ്ധരിച്ച് അമൃതയുടെ അഭിഭാഷകര്‍ പറയുന്നു.  

"രണ്ട് പേരും മ്യൂച്വല്‍ കണ്സന്റ്റ് പ്രകാരം വിവാഹമോചനം നടത്തിയ ശേഷം യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതോ character assassination ചെയ്യുന്ന യാതൊന്നും പബ്ലിഷ് ചെയ്യില്ല എന്നും ഒക്കെ എഗ്രീ ചെയ്തിട്ടുണ്ടായിരുന്നു.  ഈ എഗ്രിമെന്റ് വയലേറ്റ് ചെയ്താണ് ബാല സോഷ്യല്‍ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്."

Advertisment

2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്. മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ  രംഗത്തെത്തിയിരുന്നു.

Read More Entertainment Stories Here

Amritha Suresh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: