scorecardresearch

ഞാൻ പ്രതീക്ഷിച്ചതും കിട്ടിയതും: ട്വിങ്കിളിന്റെ ജന്മദിനത്തിൽ ട്രോൾ വീഡിയോയുമായി അക്ഷയ് കുമാർ

ട്വിങ്കിളിന്റെ ജന്മദിനത്തിൽ അക്ഷയ് കുമാറിന്റെ രസകരമായ ആശംസാ വീഡിയോ

ട്വിങ്കിളിന്റെ ജന്മദിനത്തിൽ അക്ഷയ് കുമാറിന്റെ രസകരമായ ആശംസാ വീഡിയോ

author-image
Entertainment Desk
New Update
Akshay Kumar

ബോളിവുഡ് താരം അക്ഷയ് കുമാറും നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും വിവാഹത്തിന്റെ 22-ാം വാർഷികം ആഘോഷിക്കുകയാണ്. അക്ഷയ് കുമാറുമായുള്ള ദാമ്പത്യത്തെ കുറിച്ച് ട്വിങ്കിൾ ഖന്ന പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ കുറിപ്പുകളിലുമൊക്കെ വാചാലയാവാറുണ്ട്. വളരെ ഫൺ ലവിംഗ് ആയിട്ടുള്ള കപ്പിളാണ് അക്ഷയും ട്വിങ്കിളും, ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലും അതു പ്രതിഫലിക്കാറുണ്ട്.  പരസ്പരം ട്രോളി കൊണ്ടുള്ള കുറിപ്പുകളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്.

Advertisment

ട്വിങ്കിളിന്റെ ജന്മദിനത്തിൽ അക്ഷയ് കുമാർ പങ്കിട്ട രസകരമായ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ പ്രതീക്ഷിച്ചത്, എനിക്കു കിട്ടിയത് എന്ന രീതിയിലാണ് വീഡിയോയിൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആദ്യ ദൃശ്യത്തിൽ, കയ്യിൽ വൈൻ ഗ്ലാസുമായി മനോഹരമായി പോസ് ചെയ്യുന്ന ട്വിങ്കിളിനെ കാണാം. രണ്ടാമത്തെ ദൃശ്യത്തിലാവട്ടെ, ഹൾക്കിന്റെ പ്രതിമയ്ക്കു മുന്നിൽ നിൽക്കുകയും സ്വയം ഹൾക്ക് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ട്വിങ്കിളിനെ ആണ് കാണാനാവുക. "ഇത് ഡമ്മി ഹൾക്കാണ്, ഞാനാണ് യഥാർത്ഥ ഹൾക്ക്" എന്നാണ് ട്വിങ്കിൾ പറയുന്നത്.

“എന്റെ ഹൾക്ക് നീണാൾ വാഴട്ടെ!! നിങ്ങളുടെ നർമ്മത്തിലൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇത്രയും വർഷങ്ങൾ ചേർത്തതിന് നന്ദി. ദൈവം നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകൾ, ടീന," അക്ഷയ് കുറിച്ചു. 

Advertisment

23 വർഷം മുൻപാണ് അക്ഷയും ട്വിങ്കിളും വിവാഹിതരായത്. 21കാരനായ ആരവ്, 11കാരി നിതാര എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. 

സെൽഫി, ഒഎംജി 2, മിഷൻ റാണിഗഞ്ച് എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് ഈ വർഷം അക്ഷയിന്റേതായി തിയേറ്ററുകളിലെത്തിയത്. ഒഎംജി 2  ബോക്‌സ് ഓഫീസിൽ  നിന്നും നൂറുകോടിയിലേഖെ കളക്റ്റ് ചെയ്തിരുന്നു. ടൈഗർ ഷ്രോഫിനൊപ്പമുള്ള ബഡേ മിയാൻ ചോട്ടെ മിയാൻ, വെൽക്കം ടു ദി ജംഗിൾ, ഹേരാ ഫേരി 3, സൂരറൈ പോട്രുവിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ പുതിയ പ്രൊജക്റ്റുകൾ. 

Read More Entertainment Stories Here

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: