scorecardresearch

ബാഗിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്; നടിയുടെ കളക്ഷനിലുള്ളത് 400 ലക്ഷ്വറി ബാഗുകൾ

"എനിക്ക് ബാഗുകൾ ശേഖരിക്കുന്ന സ്വഭാവമില്ലായിരുന്നെങ്കിൽ, ഈ പണത്തിന് മുംബൈയിൽ ഒരു പെന്റ്ഹൗസ് വാങ്ങുമായിരുന്നു," ലക്ഷങ്ങൾ മുതൽ കോടികൾ വരെ വിലമതിക്കുന്ന ബാഗ് കളക്ഷനുമായി അമീഷ

"എനിക്ക് ബാഗുകൾ ശേഖരിക്കുന്ന സ്വഭാവമില്ലായിരുന്നെങ്കിൽ, ഈ പണത്തിന് മുംബൈയിൽ ഒരു പെന്റ്ഹൗസ് വാങ്ങുമായിരുന്നു," ലക്ഷങ്ങൾ മുതൽ കോടികൾ വരെ വിലമതിക്കുന്ന ബാഗ് കളക്ഷനുമായി അമീഷ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ameesha Patel owns 400 luxury bags fi

കാറുകളുടെയും സൺഗ്ലാസ്സിന്റെയുമൊക്കെ വിപുലമായ ശേഖരമുള്ള സെലിബ്രിറ്റികളെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ ലക്ഷ്വറി ബാഗുകളോട് ഇത്രയേറെ ഭ്രമമുള്ള ഒരു സെലിബ്രിറ്റിയെ നിങ്ങൾ ആദ്യമായി കാണുകയാവും. പറഞ്ഞുവരുന്നത്, ബോളിവുഡ് താരം അമീഷ പട്ടേലിനെ കുറിച്ചാണ്. തന്റെ 12-ാം വയസ്സിൽ തുടങ്ങിയതാണ് അമീഷ ഡിസൈനർ ബാഗുകൾ കളക്റ്റ് ചെയ്യുന്ന ഹോബി. ഇന്ന് 400ൽ ഏറെ ലക്ഷ്വറി ബാഗുകളുണ്ട് അമീഷയുടെ കൈവശം. 80,000 രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള ബാഗുകൾ വരെ അമീഷയുടെ കളക്ഷനിലുണ്ട്. 

Advertisment

Ameesha Patel owns 400 luxury bags 1

Also Read: മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവളെ മറക്കാൻ വയ്യ; ഷെഫാലിയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് ഭർത്താവ്

ഫിലിം മേക്കറും നൃത്തസംവിധായികയുമായ ഫറാ ഖാൻ അടുത്തിടെ അമീഷയുടെ വീട് സന്ദർശിക്കുകയും നടിയുടെ സ്വകാര്യ ബാഗ് കളക്ഷൻ പ്രേക്ഷകർക്ക് തന്റെ വ്ളോഗിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു.

Advertisment

“അമീഷ തന്റെ ബാഗുകൾ ആവർത്തിച്ച് ആവർത്തിച്ച് ഉപയോഗിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ഡിസൈനർ ബാഗുകൾ ഉള്ളത് അമീഷയ്ക്കായിരിക്കും,” ഫറയുടെ വാക്കുകളിങ്ങനെ. ക്ലച്ചുകളും ബെൽറ്റ് ബാഗുകളും കൂടാതെ ഏകദേശം 400 ഓളം ആഡംബര ബാഗുകളും തനിക്കുണ്ടെന്ന് അമീഷ വെളിപ്പെടുത്തി. ആഡംബര വാച്ചുകളുടെ വലിയൊരു ശേഖരവും അമീഷയ്ക്കുണ്ട്. 

അമീഷ പട്ടേലിന്റെ വാർഡ്രോബിന്റെ ഒരു വശം നിറയെ ബിർകിൻ ബാഗുകൾ നിറഞ്ഞിരിക്കുന്നു.  ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസീവ് ബ്രാൻഡുകളിൽ ഒന്നായ  ബിർകിൻ ബാഗിന് 2 മുതൽ 3 കോടി രൂപ വരെ വിലവരും.

Also Read: 'തിരിച്ചുവരവിനുള്ള സമയം'; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

അമീഷയുടെ വാർഡ്രോബിൽ ബാഗുകൾ അടുക്കിവച്ച ഓർഡർ രേഖപ്പെടുത്തിയ ഒരു ലിസ്റ്റും കാണാം. “ഷെൽഫ് 7: ഹെർമിസ് യെല്ലോ എവ്‌ലിൻ, ഹെർമിസ് ബേബി പിങ്ക് എവ്‌ലിൻ, ഹെർമിസ് ഫ്യൂഷിയ പിങ്ക് എവ്‌ലിൻ, ഹെർമിസ് ഓറഞ്ച് എവ്‌ലിൻ, ഹെർമിസ് പൗഡർ ബ്ലൂ എവ്‌ലിൻ, ഹെർമിസ് മിനി റെഡ് എവ്‌ലിൻ, ഹെർമിസ് മിനി വൈറ്റ് എവ്‌ലിൻ, ഡിയോർ ഡെനിം സാഡിൽ ബാഗ്, ഫെൻഡി ഫോൺ കേസ്, എൽവി ഫോൺ കേസ്," എന്നാണ് ഒരു ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡുകളിൽ ഒന്നായ ബോട്ടെഗ വെനെറ്റയുടെ ബാഗുകളും അമീഷയുടെ കളക്ഷനിലുണ്ട്. പ്രാഡ, ഗുച്ചി, ലൂയി വിറ്റൺ തുടങ്ങിയവരുടെ ബാഗുകളും അവരുടെ ശേഖരത്തിൽ ഉൾപ്പെടുന്നു.

Ameesha Patel owns 400 luxury bags

"എനിക്ക് ബാഗുകൾ ശേഖരിക്കുന്ന സ്വഭാവമില്ലായിരുന്നെങ്കിൽ, ആ പണത്തിന് മുംബൈയിൽ ഒരു പെന്റ്ഹൗസ് വാങ്ങുമായിരുന്നു," എന്നാണ് തമാശ രൂപേണ അമീഷ പറയുന്നത്. 

Also Read: Coolie OTT: കൂലിയുടെ ഒടിടി അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

തന്റെ ആൻഡിയാമോ ലാർജ് ടോട്ട് ബാഗ് അമീഷ പരിചയപ്പെടുത്തിയപ്പോൾ ഇത് ആരെയെങ്കിലും കാണിച്ചാൽ, അവർ പച്ചക്കറികൾ വാങ്ങാൻ മാത്രമേ ഇത് ഉപയോഗിക്കൂ എന്നായിരുന്നു ഫറ തമാശ പറഞ്ഞത്. 

ഇത്രയും വലിയ ബാഗുകൾ കൊണ്ടുപോകുന്നതിന് ആളുകൾ തന്നെ കളിയാക്കാറുണ്ടെന്ന് അമീഷയും സമ്മതിച്ചു. "ഈ ബാഗുകൾ നിങ്ങളേക്കാൾ വലുതും ഭാരമുള്ളതുമാണ്, അതിനാൽ നിങ്ങൾ ഇത് പച്ചക്കറികൾക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ ഈ ബാഗിന്റെ വില 5,80,000 ൽ കൂടുതലാണ്." 

ലിമിറ്റഡ് എഡിഷൻ ബാഗുകളും അമീഷയുടെ ശേഖരത്തിൽ കണ്ടെത്താം.  "ഞാൻ ഒരു കളക്ടർ ആണെന്ന് എല്ലാ ഡിസൈനർമാർക്കും അറിയാം, അതിനാൽ ഇന്ത്യയിൽ ഒരു ബാഗ് പുറത്തിറക്കുമ്പോൾ അവർ എന്നെ വിളിച്ച് അറിയിക്കും. ഞാൻ ദുബായ്, പാരീസ്, ലണ്ടൻ എന്നിവിടങ്ങളിലേക്ക് പോകുമ്പോഴും കടയുടമകൾക്ക് എന്നെ അറിയാം. അവരുടെ കൂട്ടാളികൾക്കും എന്നെ അറിയാം," ലിമിറ്റഡ് എഡിഷൻ ബാഗുകൾ തന്നിലേക്ക് എത്തുന്നതിനെ കുറിച്ച് അമീഷ പറഞ്ഞതിങ്ങനെ. 

Also Read: ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ഫേക്ക് അയാൾ: വെളിപ്പെടുത്തി ആർജെ ബിൻസി- Bigg Bossmalayalam Season 7

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: