scorecardresearch

അച്ഛനെയും അമ്മയെയും ബന്ധുക്കൾ പേടിപ്പിക്കുന്നു; സോഷ്യൽ മീഡിയ പോസ്റ്റുകൾ അവസാനിപ്പിക്കുകയാണെന്ന് അൽഫോൺസ് പുത്രൻ

"ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും, എന്നാൽ അങ്ങനെ ആവട്ടെ," അൽഫോൺസ് പുത്രൻ

"ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും, എന്നാൽ അങ്ങനെ ആവട്ടെ," അൽഫോൺസ് പുത്രൻ

author-image
Entertainment Desk
New Update
Alphonse Puthren Social media, Director

അൽഫോൺസ് പുത്രൻ

കുറച്ചു കാലമായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വലിയ രീതിയിലുള്ള വിമർശനം ഏറ്റുവാങ്ങുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്നത് അവസാനിപ്പിക്കുകയാണെന്ന അൽഫോൺസ് പുത്രന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കുടുംബാംഗങ്ങൾക്ക് താൽപ്പര്യമില്ലാത്തതിനാൽ ഇനി മുതൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റുകൾ പങ്കിടില്ലെന്നാണ് സംവിധായകന്റെ കുറിപ്പ്.

Advertisment

"ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാൽ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്," അൽഫോൺസ് പറയുന്നു.

Alphonse Puthren FB Post
ചിത്രം: ഫേസ്ബുക്ക്/അൽഫോൺസ് പുത്രൻ

തനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ ആണെന്ന് കണ്ടെത്തിയെന്നും അതിനാൽ സിനിമ കരിയർ അവസാനിപ്പിക്കുന്നു എന്നും അടുത്തിടെ അൽഫോൺസ് സോഷ്യൽ മീഡിയിയിലൂടെ പറഞ്ഞിരുന്നു. 

നേരം, പ്രേമം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോൾഡ്. എന്നാൽ ചിത്രം തീയറ്ററുകളിൽ ഏറ്റ പരാജയവുമായി ബന്ധപ്പെട്ട് സംവിധായകൻ വലിയ രീതിയിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങിയിരുന്നു. 

Read More Entertainment Stories Here

Advertisment
Alphonse Puthren

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: