/indian-express-malayalam/media/media_files/2025/04/08/oAWYoRzKnXrkbd0WtIFD.jpg)
Allu Arjun and family
Allu Arjun turns 43: മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് കേരളക്കരയിൽ ലഭിക്കാറുള്ളത്. മലയാളികൾക്ക് അല്ലു അവരുടെ സ്വന്തം മല്ലു അർജുനാണ്. പുഷ്പ 2ന്റെ ഗംഭീര വിജയത്തിന്റെ ഹാങ്ങോവറിലാണ് അല്ലു ഫാൻസ് ഇപ്പോഴും. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 1800 കോടിയാണ് കളക്റ്റ് ചെയ്തത്.
അല്ലുവിന്റെ 43-ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ അല്ലുവിന് ആശംസകൾ നേർന്ന സ്നേഹ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"എന്റെ ജീവിതത്തിലെ പ്രണയത്തിന് 43-ാം പിറന്നാൾ ആശംസകൾ.സന്തോഷവും സമാധാനവും എല്ലാറ്റിനുമുപരി ആരോഗ്യവും ശക്തിയും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. ജീവിതത്തിൽ നിങ്ങളോടൊപ്പം നടക്കാൻ കഴിഞ്ഞതിൽ എന്നേക്കും നന്ദിയുള്ളവളാണ്. നിന്നെ അനന്തമായി സ്നേഹിക്കുന്നു," എന്നാണ് സ്നേഹ കുറിച്ചത്.
അല്ലുവിന്റെയും സ്നേഹ റെഡ്ഡിയുടെയും പ്രണയവും വിവാഹവുമെല്ലാം സിനിമാകഥകളെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹയെ കാണുന്നത്. തന്നെ സംബന്ധിച്ച് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്.
അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്നേഹ അപ്പോൾ. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധത്തെ വീട്ടുകാർ ആദ്യം എതിർത്തു.
എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും.
എതിർപ്പുകൾക്ക് ഒടുവിൽ അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. സിനിമാകുടുംബത്തിലേക്ക് മകളെ വിവാഹം ചെയ്ത് അയക്കാൻ സ്നേഹയുടെ പിതാവ് മടിച്ചു.
എന്നാൽ, പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാൻ അല്ലുവും സ്നേഹയും തയ്യാറല്ലായിരുന്നു. ഇരുവരും ആ ബന്ധത്തിൽ തന്നെ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വീട്ടുകാർക്ക് വഴങ്ങേണ്ടി വന്നു.
2011 മാർച്ച് ആറിനായിരുന്നു​ അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്, അല്ലു അർഹയും അല്ലു അയാനും.
Read More
- മായാമയൂരം സീരിയൽ നടി പത്മ ഗോപിക വിവാഹിതയായി
- Bigg Boss: ഇത്തവണ ബിഗ് ബോസ് അൽപ്പം വൈകും; കാരണമിതാണ്
- 'വസ്ത്രം മാറുന്നതിനിടെ സംവിധായകൻ കാരവാനിലേക്ക് കയറിവന്നു,' ദുരനുഭവം പങ്കുവച്ച് ശാലിനി പാണ്ഡെ
- ബോക്സ് ഓഫീസ് ബോംബുകളുടെ കാലം കഴിഞ്ഞു; വിജയ വഴിയിലേക്ക് അക്ഷയ് കുമാർ; 'കേസരി 2' ട്രെയിലർ എത്തി
- Actor Manoj Kumar Dead: നടൻ മനോജ് കുമാർ ഇനി ഓർമ
- നടി ഐമ അമ്മയായി; കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കെവിൻ പോൾ
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.